Keralam

‘ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല’: ഷാഫി പറമ്പിൽ

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല. ഗുണ്ടാ മൈത്രി പൊലീസായി കേരളത്തിലെ പൊലിസ് മാറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കൊല മൈത്രി പൊലീസാണിത്. ക്രിമിനലുകളുടെ മനോഭാവമാണ് പൊലിസിന്. […]

Keralam

‘സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല’; ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയതില്‍ ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല. കോടതിയുടെ അനുമതി നേടാന്‍ ആവശ്യത്തിന് സമയം ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. ഗുരുതര വീഴ്ചയെന്ന് […]

Uncategorized

വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം; ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതത്വത്തിൽ

റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാന്താര 2’ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി. വിതരണക്കാരും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ഒക്ടോബർ 2-ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഈ നീക്കം സിനിമാപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. വിതരണക്കാർ നിലവിലെ […]

India

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് […]

Uncategorized

കെ എസ് അനിൽകുമാറിന് തിരിച്ചടി; സസ്പെൻഷൻ തുടരുമെന്ന് ഹൈക്കോടതി

കേരളാ സർവകലാശാല രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന് തിരിച്ചടി. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും. കേരള സർവകലാശാലയിലെ ആർഎസ്എസ് പിരിപാടി വിവാദങ്ങൾക്ക് പിന്നാലെയാണ് വിസി കെ എസ് അനിൽകുമാറിനെ സസ്പെൻഡ‍് ചെയ്തത്. എന്നാൽ‌ സിൻഡിക്കേറ്റ് യോ​ഗം ചേർന്ന് സസ്പെൻഷൻ‌ റ​ദ്ദ് ചെയ്തിരുന്നു. ഈ തീരുമാനത്തെ വിസി […]

Keralam

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധർ, ഇവർക്കെതിരെ നടപടി വേണം: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇവരെ നിയന്ത്രിക്കാൻ കെപിസിസി നടപടി സ്വീകരിക്കണം. പാർട്ടി വേദികളിൽ പങ്കെടുക്കാൻ ഇവരെ അനുവദിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത് പാർട്ടി വിരുദ്ധരെ നിയന്ത്രിക്കണം: ചെറിയാൻ […]

Gadgets

അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ

ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് […]

Keralam

‘ബഹു’മാനം കൂട്ടണം; പരാതികളിലും അപേക്ഷകളിലും മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണം; സർക്കുലറുമായി സർക്കാർ

പരാതികളിലും അപേക്ഷകളിലും ഇനി മന്ത്രിമാരെ ‘ബഹു’ എന്ന് ചേർത്ത് അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെതാണ് നിർദേശം. സർക്കാർ വകുപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും ഓഫീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിൻ്റെ ഈ നീക്കം. ​ മന്ത്രിമാർക്ക് […]

Keralam

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ മധുരം

മലയാള സിനിമയുടെ അതുല്യ പ്രതിഭയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തിൽ തൻ്റെതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിൻ്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്. […]

Keralam

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി; രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായശേഷം പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി. കെ സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്ന ചെലവാണ് കുതിച്ചുയര്‍ന്നത്. ഇങ്ങനെ മുന്നോട്ടു പോയാല്‍ ആറുമാസം കൊണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഒരു […]