Keralam

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെയാണ് ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. അമൽ ബാബുവിനെ മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. അമൽ ബാബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കി. പാർട്ടി അന്വേഷണത്തിൽ അമൽ കുറ്റകാരനല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വിശദീകരണം. […]

Keralam

ഇരട്ടച്ചക്രവാതച്ചുഴി: ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാന്നാര്‍ കടലിടുക്കിനു മുകളിലാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ […]

Keralam

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മറ്റന്നാൾ മുതൽ ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും

പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ. നാളെ രാത്രി കോഴിക്കോട് എത്തും. ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.അതേസമയം പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. […]

Keralam

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം

സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. വിജയം കണ്ടാൽ ജനുവരി […]

India

നേവി യൂണിഫോമിൽ എത്തി മോഷ്ടാവ്; നാവികസേനയുടെ തോക്കും വെടിയുണ്ടകളും കവർന്നു

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചു. എപി ടവർ റഡാറിൽ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്നിവീർ സൈനികനെയാണ് കബളിപ്പിച്ചത്. ശനിയാഴ്ച രാത്രി […]

Keralam

കേരള സർവകലാശാല ഭരണ തർക്കം; മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി

കേരള സർവകലാശാല ഭരണ തർക്കം പോലീസ് പരാതിയിലേക്ക്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പോലീസ് പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തി എന്നാണ് പരാതി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചെന്നായിരുന്നു സിൻഡിക്കേറ്റ് യോഗ തീരുമാനം ആയി […]

Entertainment

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’യുടെ ആകാംക്ഷ നിറയ്ക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ടീസർ പുറത്തിറങ്ങി. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 19ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. […]

Keralam

‘പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ട്’; പോലീസ് മേധാവിയെ വിമര്‍ശിച്ച് ഡിജിപി യോഗേഷ് ഗുപ്ത

സംസ്ഥാന പോലീസ് മേധാവിക്ക് രൂക്ഷ വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനം താഴോട്ടേക്കെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവി കൂടിയായ് യോഗേഷ് ഗുപ്തയുടെ വിമര്‍ശനം. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് യോഗേഷ് ഗുപ്ത കത്ത് നല്‍കി. തൻ്റെ വിജിലന്‍സ് ക്ലിയറന്‍സ് അപേക്ഷ പരിഗണിക്കാത്തതിനാലാണ് വിമര്‍ശനം. വിവരാവകാശ നിയമ […]

Keralam

ആഗോള അയ്യപ്പ സംഗമം; സമവായം തുടർന്ന് ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിൻ്റെ പ്രധാന ആവശ്യം. അയ്യപ്പ സംഗമം മൂന്ന് സെക്ഷനുകളായാണ് നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ […]

Keralam

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും. ഇടപ്പള്ളി- മണ്ണുത്തി […]