Keralam

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന മറ്റു […]

Keralam

ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി

എറണാകുളം: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്‌റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ […]

Automobiles

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾക്ക് പുതിയ CEO; ഹീറോയെ നയിക്കാൻ ഹർഷവർദ്ധൻ ചിത്താലെ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടർകോർപ്പിന് പുതിയ സിഇഒ. ഹർഷവർദ്ധൻ ചിത്താലെയെയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. 2026 ജനുവരി മുതലാണ് ചിത്താലെ ചുമലയേൽക്കുക. മുൻ സിഇഒ നിരഞ്ജൻ ഗുപ്ത സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് പുതിയ സിഇഒയെ പ്രഖ്യാപിക്കുന്നത്. നിലവിൽ ആക്ടിംഗ് സിഇഒയും ചീഫ് […]

Keralam

‘ക്ഷണിച്ചില്ല, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല’; അഖില ഭാരത അയ്യപ്പ സേവ സംഘം

തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് അഖിലഭാരത അയ്യപ്പ സേവാ സംഘം അറിയിച്ചു. അയ്യപ്പസേവാ സംഗമത്തിൽ പങ്കെടുക്കുന്നവർ ശരണം വിളിക്കുന്നവരെങ്കിലും ആയിരിക്കണമെന്നും സേവാസംഘം വിമർശിച്ചു. ക്ഷണമുണ്ടെങ്കിലും സംഗമത്തിൽ പങ്കെടുക്കില്ലെന്നാണ് സംഘടനയുടെ […]

India

ആധാര്‍ പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം; ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആധാര്‍ പൗരത്വ […]

Uncategorized

അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തിൽ പ്രതി സതീഷിൻ്റെ ഇടക്കാല ജാമ്യത്തിൻ മേലുള്ള ഹർജി മാറ്റി വച്ചു. ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഈമാസ 16ലേക്കാണ് മാറ്റി. ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിവെച്ചത്. അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് […]

Keralam

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രിംകോടതി ഉത്തരവ്

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൻറെതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് […]

Keralam

വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയില്ല; വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു, മരിച്ചത് പാസ്‌റ്റർ ദമ്പതികളുടെ കുഞ്ഞ്

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസൻ്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം. പോലീസും ആരോഗ്യവകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പോലീസ് കേസെടുത്തു. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും […]

Uncategorized

സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം; കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച മുഴുവൻ തുകയും സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി

സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച തുക സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി സഞ്ജു സാംസൺ. ലേലത്തിൽ ലഭിച്ച 26.8 ലക്ഷം രൂപയാണ് സഞ്ജു നൽകുക. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. KCL ചരിത്രത്തിലെ റെക്കോർഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ […]

Keralam

‘മമ്മൂട്ടി എളിയവൻ്റെ പ്രത്യാശ’; കാതോലിക്കാ ബാവ

എളിയവൻ്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള ‘പ്രിയ പ്രതിഭ’ കറിപൗഡർ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോടികൾ പ്രതിഫലം […]