Keralam

തിരു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുരുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യത തേടി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം. സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. […]

Keralam

‘ബീഹാർ -ബി ഡി പോസ്റ്റ്; എൻ്റെ അറിവോടെയല്ല, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് ഞാനാണ്’: വി ടി ബൽറാം

ബീഹാർ -ബി ഡി പോസ്റ്റ് വിവാദത്തിൽ കെപിസിസി നേതൃയോഗത്തിൽ വി.ഡി ബൽറാം വിശദീകരണം നൽകി. തൻ്റെ അറിവോടെയല്ല പോസ്റ്റ്. വിവാദങ്ങൾ അനാവശ്യമാണ്. സോഷ്യൻ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചതും താനാണെന്ന് ബൽറാം പറഞ്ഞു. പോസ്റ്റിൻ്റെ പേരിൽ തനിക്ക് എതിരെയും വിമർശനങ്ങൾ […]

Uncategorized

റെക്കോര്‍ഡ് കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 79,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞു. 9935 രൂപയാണ് ഒരു ഗ്രാം […]

Keralam

മുൻ SFI ജില്ലാ സെക്രട്ടറിയെ മർദിച്ച സംഭവം; CI മധു ബാബു സ്ഥിരം കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്

എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്. മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്നും ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് റിപ്പോർട്ട്. പത്തനംതിട്ട മുൻ […]

Keralam

അമിബീക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യനില ഗുരുതരം

അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 12 പേരാണ് മെഡിക്കൽ […]

Keralam

നൈജീരിയൻ രാസലഹരി കേസ്; ഇന്റലിജൻസ്,എൻസിബി വീഴ്ചകൾക്ക് തെളിവ്, രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള […]

Health

പനി ഉള്ളപ്പോള്‍ കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ്

പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും […]

Uncategorized

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ യുനെസ്കോയാണ് ഈ ദിനാചരണം ആരംഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിൻ്റെയും വികസനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തിയുടെ […]

Keralam

തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദനം; SI യെ സസ്‌പെൻഡ് ചെയ്യാൻ നീക്കം, സാധ്യത തേടി പോലീസ്

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സസ്പെൻഷൻ സാധ്യത തേടി പോലീസ് . എസ്ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്‌പെൻഡ് ചെയ്യാനാണ് പോലീസ് നീക്കം.ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോർട്ടിൽ വേഗത്തിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി […]

District News

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് […]