Keralam

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു

ശബരിമലയെ ആഗോളതലത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വത്തെ സംഗമത്തിലേക്ക് നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി […]

World

അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്താൻ ട്രംപിന്റെ നീക്കം

ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ […]

Keralam

ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം.കേരളത്തിൻ്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന […]

Entertainment

മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ

മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അഭിനയത്തിൻ്റെ കാര്യത്തിൽ അത്യുൽസാഹിയായ ഒരു വിദ്യാർഥിയാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടി കഥാപാത്രങ്ങൾ. 1971ൽ അനുഭവങ്ങൾ […]

Movies

മുല്ലപ്പൂ കൈവശം വെച്ചു; നടി നവ്യാ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ

മെല്‍ബണ്‍: മുല്ലപ്പൂ കൈവശം വെച്ചതിന് ചലച്ചിത്ര താരം നവ്യ നായർക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി എയർപോർട്ട് അധികൃതർ. ഓണപരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ മെൽബണിൽ എത്തിയപ്പോഴാണ് സംഭവം. നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ […]

Keralam

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍വീസില്‍ […]

Keralam

‘കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ പറഞ്ഞും സമയം കളയാതെ ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കണം’; വെള്ളാപ്പള്ളി നടേശന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പി എസ് പ്രശാന്ത് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ക്ഷണിച്ചു. പിന്നാലെ സംഗമത്തിന് പൂര്‍ണ്ണ പിന്തുണ വെള്ളാപ്പള്ളി […]

Keralam

ട്രാൻസ് സമൂഹത്തെ സർക്കാർ സഹായിക്കണം; രണ്ടുദിവസം രാജിവെച്ച് സമരം നയിക്കും,തിരിച്ചു ചെന്ന് വീണ്ടും മന്ത്രിയാകും: സുരേഷ് ഗോപി

ട്രാൻസ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർസിനോടൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ട്രാൻസ് സമൂഹത്തിന് സഹായം നൽകണം. ട്രാൻസ് സമൂഹതിൻ്റെ കൂടെ എന്നും ഉണ്ടാവും. സർക്കാർ നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിന് മുൻപ് കരുവന്നൂർ […]

Keralam

കേരളത്തിൽ നിയമപാലനം എങ്ങിനെ നടക്കും; പോലീസിനെതിരെ നടപടി ഉണ്ടാകും വരെ പ്രക്ഷോഭം തുടരും, ചാണ്ടി ഉമ്മൻ എംഎൽഎ

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സുജിത്ത് വി എസിനെ മർദിച്ച സംഭവത്തിൽ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. സാധാരണക്കാർ എങ്ങനെ പോലീസിൽ വിശ്വാസമർപ്പിക്കും ഇത്തരം പോലീസുകാർ സേനയ്ക്ക് തന്നെ നാണക്കേടാണെന്ന് ചാണ്ടി […]

Automobiles

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയുന്നത് ഇങ്ങനെ..

GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു. […]