Keralam

പത്തനംതിട്ട നഗരത്തിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

പത്തനംതിട്ടയിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ദേവസ്വം ബോർഡിൻറെ ക്ഷണം

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ […]

Keralam

ഉത്രാടപ്പാച്ചിലില്‍ സപ്ലൈകോയില്‍ ഒഴുകിയെത്തി ജനം; ഓണക്കാല വില്‍പന 375 കോടി കടന്നു

ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വില്‍പനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന […]

India

ബിജെപി ചീഫ് വിപ്പ് തളർന്നുവീണു, ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി; ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മമത ബാനർജി

ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോ​ഗസ്ഥർ പുറത്താക്കി. 5 എംഎൽഎമാർക്ക് സസ്പെൻഷൻ. ബിജെപി എംഎൽഎമാരായ ശങ്കര് ഘോഷിനെയും അഗ്നിമിത്ര പോളിനെയും സസ്‌പെൻഡ് ചെയ്തു. ബിജെപി എംഎൽഎമാർ മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ബിജെപി […]

Keralam

‘പിണറായി വിജയൻ ആയിരിക്കില്ല എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി; സുജിത്തിനൊപ്പം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ നിൽക്കും’; ഷാഫി പറമ്പിൽ എം പി

കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും ഷാഫി ആവശ്യപ്പെട്ടു. ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ […]

Festivals

‘സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓണാശംസ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിൻ്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ […]

India

‘സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കി’: പ്രധാനമന്ത്രി

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം […]

Keralam

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. പാലക്കാട് പുതുനഗരം മാങ്ങോട് […]

Entertainment

ദി കിംഗ് ഈസ് ബാക്ക്; 35 വർഷത്തിന് ശേഷം അലക്സാണ്ടർ വീണ്ടും എത്തുന്നു

റീ റിലീസ് തരംഗത്തിൽ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1990-ൽ പുറത്തിറങ്ങിയ ഈ ഗ്യാങ്സ്റ്റർ ചിത്രം പുത്തൻ സാങ്കേതിക വിദ്യകളോടെയാണ് പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം 19-നാണ് ചിത്രത്തിൻ്റെ റീ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ജോമോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അലക്സാണ്ടർ എന്ന അധോലോക നായകനെയാണ് […]

Keralam

‘ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം’: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയിൽ സർക്കാർ നടത്തുന്ന ‘ആഗോള അയ്യപ്പ സംഗമം’ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമർശിച്ചു. “ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ […]