India

ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം മടങ്ങുന്നു

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക് തിരിച്ചു. കിനൗറിലെ കൽപയിൽ നിന്നും ബസിലാണ് യാത്ര സംഘം ആരംഭിച്ചത്. നികുൽസാരി വരെ ബസിൽ യാത്ര ചെയ്തായിരിക്കും പോകുക.ശേഷം പോലീസ് സഹായത്തോടെ തകർന്ന റോഡുകൾ കടക്കും. 18 മലയാളികൾ അടക്കം 25 അംഗ സംഘമാണ് കൽപയിൽ കുടുങ്ങിയത്. ഓഗസ്റ്റ് 25ന് […]

Health

കുഴഞ്ഞുവീണ് മരണം; കുടലിൽ നല്ല ബാക്ടീരിയകൾ കുറഞ്ഞാൽ ഹൃദയാരോ​ഗ്യത്തെ ബാധിക്കും, വയറ്റിലെ ബ്ലോട്ടിങ് ഒഴിവാക്കാൻ ചെയ്യേണ്ടത്

യുവാക്കൾക്കിടയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം മുൻപത്തെക്കാൾ വർധിച്ചു വരികയാണ്. അതിനൊരു പ്രധാന കാരണം കുടലിൻ്റെ ആരോ​ഗ്യം മോശമാകുന്നതാണെന്ന് കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് ഹൃദയാരോ​ഗ്യത്തെ നേരിട്ട് ബാധിക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് മെഡിസിൻ ഓർഗനൈസേഷൻ്റെ റിപ്പോർട്ടിൽ, […]

Keralam

അയ്യപ്പ സംഗമത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികൾ; അവർക്കൊപ്പം സിപിഐഎം നിൽക്കില്ല, എം വി ഗോവിന്ദൻ

സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയവാദികൾ. അയ്യപ്പ സംഗമത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ്. വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് […]

Keralam

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിൻ്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ മിനി കാപ്പന്‍ പ്രതിഷേധിച്ചിരുന്നു.  സിന്‍ഡിക്കേറ്റ് യോഗത്തിൻ്റെ തുടക്കത്തില്‍ തന്നെ മിനി […]

Keralam

സംസ്ഥാന സമ്മേളനം ഏറ്റെടുക്കേണ്ട ഭാവി കടമകളില്‍ വികസന കാഴ്ചപ്പാട് മുഖ്യവിഷയമാക്കും; സിപിഐഎം മാതൃക പിന്തുടര്‍ന്ന് സിപിഐയും

സിപിഐഎമ്മിൻ്റെ മാതൃക പിന്തുടര്‍ന്ന് സിപിഐയും. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏറ്റെടുക്കേണ്ട ഭാവി കടമകളില്‍ വികസന കാഴ്ചപ്പാട് മുഖ്യവിഷയമാക്കും. സംസ്ഥാന സമ്മേളനത്തില്‍ വികസനം സംബന്ധിച്ച കര്‍മ്മ പദ്ധതി തീരുമാനിക്കുമെന്ന് ദേശിയ എക്‌സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എം.പി പറഞ്ഞു. കേരള വികസനത്തില്‍ പാര്‍ട്ടിക്കുളള പങ്ക് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ആലപ്പുഴ സംസ്ഥാന […]

Keralam

നെഹ്‌റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. […]

Business

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 680 […]

Keralam

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് […]

Keralam

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD […]

Keralam

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണം: വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സമസ്ത

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ വഖഫ് ഭൂമികള്‍ ഏറ്റെടുക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നെന്ന് സമസ്ത ആരോപിക്കുന്നു. അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെയും […]