Health

അധികം പൂശണ്ട! പൗഡറിന്റെ ആവർത്തിച്ചുള്ള ഉപയോ​ഗം കാൻസറിന് വരെ കാരണമാകാം

എല്ലാത്തിനും ഒടുവില്‍ മുഖത്ത് അൽപം പൗഡറും കൂടി പൂശിയില്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാകില്ല. ചർമത്തിലെ എണ്ണമയവും വിയർപ്പുമൊക്കെ അടിച്ചമര്‍ത്തി, ചര്‍മം ഒന്ന് തിളങ്ങി നില്‍ക്കാണ് ഈ പൗഡര്‍ പൂശൽ. എന്നാല്‍ നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രകൃതിയിലെ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് […]

Health

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതു കൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടാകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാമോ? അത് ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പലരുടെയും പ്രധാന സംശയമാണ്. ഭക്ഷണത്തോടൊപ്പം […]

Keralam

‘ചട്ടവിരുദ്ധം’; അവധിദിനത്തിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്, സ്പീക്കർക്ക് കത്ത് നൽകി

അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിനായി കേരളപിറവി ദിനത്തിൽ ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്. സമ്മേളനം ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കോൺഗ്രസ് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകി. നിയമസഭാനടപടികൾക്കും കാര്യനിർവഹണം സംബന്ധിച്ച ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ എ പി അനിൽ കുമാർ […]

Keralam

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം; കണ്ടെത്തൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം നീണ്ട പരിശോധന. രാജ്യത്തെ ക്രിപ്റ്റോ വാലറ്റിലേക്ക് എത്തിയത് 330 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് ശൃംഖല പ്രവർത്തിക്കുന്നത്. […]

Entertainment

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് […]

Keralam

കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്‍

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍. മത അടിസ്ഥാനത്തില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിനെന്നാണ് ആരോപണം. ഏത് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. മതത്തിന്റെ […]

World

പതിനാറാമത് യുക്മ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ; ചലച്ചിത്ര താരം വരദ സേതു സെലിബ്രിറ്റി ഗെസ്റ്

ലണ്ടൻ: പതിനാറാമത് യുക്മ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ നടക്കും. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ രാവിലെ 11.30ന് ചേരുന്ന യോഗത്തിൽ വച്ച് ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിങ്ഹാം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജനറൽ […]

Keralam

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

 ചാലക്കുടി- ആനമല സംസ്ഥാന പാതയിൽ സിഎച്ച് 54/200ൽ കമ്മട്ടി ഭാഗത്ത് കൾവർട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാ​ഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സർവീസ് നടത്തുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസുകൾ കൾവർട്ടിൻ്റെ ഒരു വശത്ത് യാത്രക്കാരെ ഇറക്കി വാഹനം മാത്രം കൾവർട്ടിലൂടെ […]

Keralam

‘പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; ഹൈക്കോടതി

പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. […]

Keralam

അടിമാലി മണ്ണിടിച്ചില്‍: ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍

ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക നിഗമനം. ടെക്‌നിക്കല്‍ കമ്മിറ്റി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയടക്കം മണ്ണിടിച്ചിലിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണെന്ന നിഗമനത്തില്‍ […]