World

തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു; ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താന്‍ സാധ്യത

തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താനാണ് സാധ്യത. ഒക്ടോബര്‍ 26, 27 തീയതികളില്‍ മലേഷ്യയില്‍ വച്ചാണ് ആസിയാന്‍ ഉച്ചകോടി. ഉച്ചകോടിക്കായി ട്രംപിനെ മലേഷ്യ ക്ഷണിച്ചു കഴിഞ്ഞു. ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും. […]

General

എമിറേറ്റ്സ് വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിച്ചത് എന്തുകൊണ്ട്? പുതിയ നിയമങ്ങൾ എന്തൊക്കെ എന്ന് അറിയാം

ദുബൈ: വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഉപഭോക്തൃ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വന്നതായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യക്തമാക്കി. “എമിറേറ്റ്‌സിന്റെ വിമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു, 2025 ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യമുണ്ട്,” എന്ന് കമ്പനി അറിയിച്ചു. […]

District News

കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ […]

Keralam

ചെടിച്ചട്ടിക്ക് കൈക്കൂലി!; തൃശൂരിൽ കളിമൺ കോർപ്പറേഷൻ ചെയർമാൻ പിടിയിൽ

തൃശൂരിൽ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ. എൻ. വിജിലൻസിന്റെ പിടിയിൽ. ഒരു മൺപാത്രത്തിന് മൂന്നു രൂപ വീതം 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി, സിഐടിയുവിന്റെ […]

Keralam

ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ആലപ്പുഴ:ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആലപ്പുഴയില്‍ മാതാവിനെ പതിനേഴുകാരി കുത്തിപരുക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിന്റെ സ്ഥിരമായ ഉപയോഗം അമ്മ വിലക്കിയിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇന്ന് ആക്രമണത്തില്‍ കലാശിച്ചത്. പ്രകോപിതയായ പെണ്‍കുട്ടി അമ്മയുടെ കഴുത്തിലേക്ക് കത്തി ഉപയോഗിച്ച് […]

Keralam

വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയിൽ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു

ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്. വീടിന്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാനി വണ്ടാനം മെഡിക്കല്‍ […]

Keralam

കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് മന്ത്രി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ […]

Banking

യുപിഐ ഇടപാടുകള്‍ സൗജന്യം തന്നെ; വിശദീകരണവുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി, നിലവിലെ നയത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി […]

Entertainment

ടിക് ടോക്കിനും ഇൻസ്റ്റഗ്രാമിനും ചെക്ക്; ഓപ്പൺഎഐയുടെ ‘സോറ’ എഐ വീഡിയോ ആപ്പ് എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായന്മാരായ ഓപ്പൺഎഐ ടിക് ടോക്കിനും യൂട്യൂബിനും നേരിട്ടുള്ള വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നു. വിപ്ലവകരമായ എഐ വീഡിയോ ജനറേഷൻ മോഡലായ സോറ 2-ന്റെ പ്രഖ്യാപനത്തോടൊപ്പം AI വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘സോറ’-യും കമ്പനി അവതരിപ്പിച്ചു. വീഡിയോ ലോകത്ത് ഒരു പുതിയ യുഗത്തിന് […]

Keralam

ശബരിമല സ്വർണ്ണപ്പാളി വിവാദം; വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും വ്യവസായികളായ രണ്ടുപേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 ൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ബെംഗളൂരൂവിലെ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വർണ്ണപ്പാളി തിരികെയെത്തിക്കാൻ 40 ദിവസം വൈകിയതിൽ ദുരൂഹതയുണ്ടെന്നും ദേവസ്വം വിജിലൻസ് വ്യക്തമാക്കുന്നു. അതേസമയം ശബരിമല […]