Keralam

‘കാസ- ആർ.എസ്.എസ് കൂട്ടുകെട്ട്, ആവശ്യമായ നടപടിയെടുക്കും, നിരീക്ഷണമുണ്ട്’: മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ

കാസ- ആർ.എസ്.എസ് കൂട്ടുകെട്ടും, വർഗീയ ധ്രവീകരണവും സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെയൊക്കെ നടക്കുന്നു എന്ന് പോലീസിന് നന്നായി അറിയാം. അത്തരം കാര്യങ്ങളിൽ നിരീക്ഷണമുണ്ട്. ആവശ്യമായ നടപടിയെടുക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. കസ്റ്റഡി മർദനത്തോട് സീറോ ടോളറൻസ് എന്ന് ഡിജിപി റവാഡ […]

Keralam

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. […]

India

‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു. എന്നാൽ […]

Keralam

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. […]

Keralam

സ്വർണപാളി വി​വാദം; 1999 ൽ സ്വർണ്ണം പൂശിയ പാളി 2019 ൽ ചെമ്പായി; ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോർഡ് ഉത്തരവ് ട്വന്റിഫോറിന്. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാനാണ് ഉത്തരവ്. 1999ൽ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ സ്വർണം പൂശിയിരുന്നു. എന്നാൽ 2019ലെ ഉത്തരവിൽ ഇത് ചെമ്പ് പാളികളെന്നാണ് പറയുന്നത്. ചെമ്പ് പാളിയിൽ സ്വർണം […]

India

ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസ് പാഠ്യ വിഷയമാകും; നീക്കം രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായി

ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാൻ തീരുമാനം. ആർഎസ്എസ് പ്രത്യയശാസ്ത്രം ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡൽഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആർഎസ്എസ് പഠഭാഗമാകുക. വിദ്യാർഥികളിൽ പൗരബോധവും സമൂഹികബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ […]

Keralam

‘ജിഎസ്ടിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ

കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ GST രജിസ്ട്രേഷനുകൾ ഉപയോഗിച്ച് നടന്ന ഈ വൻ തട്ടിപ്പ് പൂനെയിലെ […]

India

ഭാരതാംബയും, സ്വയം സേവകരും ആലേഖനം ചെയ്ത 100 രൂപ നാണയം പുറത്തിറക്കി; ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡൽഹിയിൽ ആർ എസ് എസ് ന്റെ 100 വാർഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. ആർ എസ് എസ് സർകാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആർ എസ് എസ് 100 വാർഷികത്തോടനുബന്ധിച്ചുള്ള […]

India

‘ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല, രാഹുൽ ഗാന്ധിയുടെ യാത്ര കുടിയേറ്റക്കാരെ സംരക്ഷിക്കാൻ’; ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് ഉൾപ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി കോൺഗ്രസ് ഒരു പരാതിയോ എതിർപ്പോ പോലും പോളിംഗ് ബോഡിക്ക് നൽകിയിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി […]

Keralam

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള […]