Keralam

‘കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു’; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പരമ ദരിദ്രര്‍ നാല് ലക്ഷം ഉണ്ടെന്നാണ് പറഞ്ഞത്. പദ്ധതിയില്‍ അത് […]

Keralam

ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തു. മുൻ കെസിഎ അധ്യക്ഷൻ ടി സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുളളത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ […]

Keralam

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്.  ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ സ്വര്‍ണം പൂശിയതുമായി […]

Keralam

‘ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത തികഞ്ഞ കമ്മ്യൂണിസ്റ്റ്, നീതിമാനായ ഭരണാധികാരി’; ജി സുധാകരനെ പുകഴ്ത്തി വി ഡി സതീശന്‍

ടി.ജെ.ചന്ദ്രചൂഢന്‍ സ്മാരക അവാര്‍ഡ് ദാനചടങ്ങില്‍ പരസ്പരം പുകഴ്ത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. മന്ത്രിയായിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് വി ഡി സതീശനെന്ന് ജി.സുധാകരന്‍ പ്രശംസിച്ചു. ആശയങ്ങളില്‍ വെളളം ചേര്‍ക്കാത്തയാളും നീതിമാനായ മന്ത്രിയുമായിരുന്നു ജി.സുധാകരന്‍ എന്നായിരുന്നു സതീശന്റെ പുകഴ്ത്തല്‍. സൈബര്‍ പോരാളികള്‍ക്കെതിരായ നിലപാടിലും സതീശനും […]

India

‘എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും’; രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്കുപ്പെടെ ഖർ​ഗെ മറുപടി നൽകിയത്. സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിർത്താൻ […]

Keralam

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് ചിലര്‍ പറയുന്നു, ഇന്ത്യ മുഴുവന്‍ ഇത് ചെയ്ത് കാണിക്കൂ: മന്ത്രി എം ബി രാജേഷ്

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് ചിലര്‍ വാദം ഉയര്‍ത്തുന്നുണ്ടെന്നും അത് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ക്കൂടി ഇതെല്ലാം ചെയ്ത് കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ […]

Keralam

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സർക്കാറിന് കീഴിലെ എല്ലാ വാഹനങ്ങൾക്കും […]

Keralam

‘പേരാമ്പ്ര മർദ്ദനം; പൊലീസ് നടപടി എടുക്കുന്ന ലക്ഷണമില്ല, നിയമ നടപടിയുമായി മുന്നോട്ടു പോകും’: ഷാഫി പറമ്പിൽ എംപി

പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് […]

Keralam

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും ;ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ […]