Uncategorized

ഫാസ്ടാഗ്: കെവൈവി നടപടികള്‍ ഇനി ലളിതം, അറിയാം

ന്യൂഡല്‍ഹി: ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാനുള്ള ‘നോ യുവര്‍ വെഹിക്കിള്‍’ (കെവൈവി) രീതിക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ നടപടിക്രമം ലളിതമാക്കി ദേശീയപാത അതോറിറ്റി. ഫാസ്ടാഗുകളുടെ ദുരുപയോഗം തടയുന്നതിനായി 2024 ഒക്ടോബര്‍ മുതലാണ് നിര്‍ബന്ധിത കെവൈവി ആരംഭിച്ചത്. ട്രക്കുകളില്‍ കാറിന്റെ ഫാസ്ടാഗ് ഉപയോഗിച്ച സംഭവങ്ങളടക്കം കണക്കിലെടുത്തായിരുന്നു ഈ നീക്കം. കാര്‍, […]

Keralam

അതിദാരിദ്രത്തിൽ നിന്ന് ജനങ്ങൾ പുറത്ത് വന്നത് കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫലമായി, ക്രെഡിറ്റ്‌ മുഖ്യമന്ത്രി എടുത്തോട്ടെ: രാജീവ്‌ ചന്ദ്രശേഖർ

സംസ്ഥാന സർക്കാരിനെതിരെ ബിജെപി. നാലര കൊല്ലത്തിന് ശേഷമാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര കൊല്ലം മുന്പ് നൽകിയ വാഗ്ദാനങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പ്രഖ്യാപിച്ചു. ഇതാണോ സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ സംവിധാനമെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിന് നാലുമാസം മുമ്പ് പ്രഖ്യാപിക്കുന്നതാണോ […]

India

മുംബൈ ഭീകരാക്രമണം: അമേരിക്കയോട് തഹാവൂർ റാണയെ കുറിച്ച് വിവരങ്ങൾ തേടി ഇന്ത്യ

2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തഹാവൂർ റാണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരസ്പര നിയമസഹായ ഉടമ്പടി പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്. ഏപ്രിലിൽ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്ത ശേഷം എൻഐഎ വിശദമായി ചോദ്യം ചെയ്തിരുന്നു. […]

Keralam

ഇത്തവണ ക്ഷേമപെന്‍ഷനായി ലഭിക്കുക 3600 രൂപ; കൂട്ടിയ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയുടെ അവസാന ഗഡുവും ലഭിക്കും

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ […]

Entertainment

മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത; ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിച്ചെക്കും

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാൻ സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ […]

Keralam

പിഎം ശ്രീ പദ്ധതി വിവാദം: സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; ജനറല്‍ സെക്രട്ടറി എം എ ബേബി

പിഎം ശ്രീ പദ്ധതി വിവാദം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. വിവാദം കത്തിപ്പടരുമ്പോള്‍ സംസ്ഥാന സെക്രട്ടറി മണ്ഡലത്തിലെ പരിപാടിക്ക് പോയെന്നും, കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് മടങ്ങി വന്നതെന്നുമാണ് വിമര്‍ശനം. മുന്നണിയെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും […]

Keralam

ധ്യന്‍ചന്ദ് പുരസ്‌കാര ജേതാവ് ഹോക്കി താരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

ഹോക്കിയില്‍ ഗോള്‍മുഖത്തെ ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയാണ്. 1970-ലെ ടീമില്‍ ധ്യാന്‍ചന്ദിന്റെ മകന്‍ അശോക് കുമാര്‍, അജിത്പാല്‍ സിങ് തുടങ്ങിയ പ്രമുഖ ഹോക്കി താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും മാനുവല്‍ […]

Keralam

പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട: വി ശിവൻകുട്ടി

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. […]

Keralam

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു ശേഷം വര്‍ധിക്കുന്നതാണ് കണ്ടത്. രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 […]

Keralam

കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; 48 റൂട്ടുകള്‍ അനുവദിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 48 റൂട്ടുകള്‍ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി […]