Sports

തകര്‍ത്തടിച്ച് ജമീമ; കരുത്തായി ക്യാപ്റ്റന്‍; വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍

വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് […]

India

ജസ്റ്റിസ് സൂര്യകാന്ത് 53-ാമത് ചീഫ് ജസ്റ്റിസ്; നിയമിച്ച് രാഷ്ട്രപതി; സത്യപ്രതിജ്ഞ നവംബര്‍ 24ന്

ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് നിയമിതനായി. നവംബര്‍ 24നാണ് സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 16 മാസത്തോളം അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ […]

Keralam

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു; പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി ധനസമാഹരണം

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് ധനസമാഹരണം. ശമ്പള ചെലവുകള്‍ക്ക് വേണ്ടിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഡിഎ കുടിശികയടക്കം ഈ മാസം കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി ആദ്യഘട്ടമെന്ന നിലയിലാണ് കടമെടുക്കുന്നത്. അതേസമയം, […]

Health

വല്ലപ്പോഴും കഴിച്ചിട്ടു കാര്യമില്ല, ബദാം സ്ഥിരമായി കഴിക്കണം, ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

ബദാം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പലതരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തു‌ടങ്ങുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. […]

Keralam

കെപിസിസി നേതൃയോഗം നവംബർ ഒന്നിന് ചേരും; തീരുമാനം വി ഡി സതീശൻ്റെ എതിർപ്പിനിടെ

പുനഃസംഘടനയ്ക്ക് പിന്നാലെ നേതാക്കൾക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്കിടെ കെപിസിസി നേതൃയോഗം നവംബർ ഒന്നിന് നടക്കും. കെപിസിസിയുടെ പുതിയ ഭാരവാഹികൾ യോഗത്തിൽ ചുമതലയേറ്റെടുക്കും. തദ്ദേശതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തും. കെപിസിസി, യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അതൃപ്തി പരസ്യമാക്കിയതോടെ നേരത്തെ നേതൃയോഗം മാറ്റിവെച്ചിരുന്നു. കെപിസിസി […]

Keralam

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന് താൽക്കാലിക സ്റ്റേ

കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ ആറിന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തത്. സർവ്വകലാശാലയിൽ പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും അതിലെ അംഗങ്ങളെ ഒഴിവാക്കി പഴയ അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള […]

Keralam

ഡൽഹിയിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു

ഡൽഹിയിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി മരിച്ചു. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സോമശേഖരന്‍ നായരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യാ ഗേറ്റ് പരിസരത്താണ് സോമശേഖരനെ അവശനിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് […]

Keralam

മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പിറവം സ്വദേശി ഇന്ദ്രജിത്ത്

മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം മുന്‍പ് കണ്ടെത്തിയിരുന്നു. മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ […]

Keralam

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കും. നവംബര്‍ ഒന്നിന്റെ റേഷന്‍കടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. വകുപ്പിന്റെ […]

India

വോട്ടിനുവേണ്ടി മോദി ഭരതനാട്യവും ചെയ്യുമെന്ന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഡാൻസ്’ പരാമർശത്തിൽ പരാതിയുമായി ബിജെപി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ബിജെപി ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിഹാറിലെ മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. […]