Health

രുചിയൊന്ന് മാറ്റിപിടിക്കാം; തേനും തൈരും, ആരോ​ഗ്യത്തിന് ‘കിടു കോമ്പോ’

കുടലിന്റെ ആരോ​ഗ്യത്തിന് വളരെ ​ഗുണകരമാണ് തൈര്. എന്നാൽ ചിലർക്ക് തൈരിന്റെ രുചി അത്ര ഇഷ്ടമായിരിക്കില്ല. അങ്ങനെ ഉള്ളവർക്ക് ട്രൈ ചെയ്യാവുന്ന ഒരു കോമ്പിനേഷനാണ് തൈരും തേനും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യത്തിന് ചില്ലറ ​ഗുണങ്ങൾ നൽകുന്നതാണ്. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് […]

Keralam

അമീബിക് മസ്തിഷ്‌കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ ആണു മരിച്ചത്. 85 വയസ്സായിരുന്നു. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ […]

Keralam

‘മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; പിഎം ശ്രീ സമരത്തിലെ വി ശിവന്‍കുട്ടിക്കെതിരായ മുദ്രാവാക്യങ്ങളില്‍ എഐവൈഎഫ്

പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു. സംഘടനാ തീരുമാനമില്ലാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ അടക്കമുള്ളവരോട് എഐവൈഎഫ് […]

Keralam

‘പെന്‍ഷന്‍കാര്‍ പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടിക്കളിക്കുന്നതുപോലെ സന്തോഷത്തില്‍’

സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. പെന്‍ഷന്‍ വര്‍ധന അടക്കമുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച് പ്രതിപക്ഷം വിഷമിക്കേണ്ട കാര്യമില്ല. അടുത്ത ഇടതുമുന്നണി സര്‍ക്കാരിന് ഇതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും […]

India

‘ഞാന്‍ ഭീകരവാദിയല്ല, പക്ഷേ എന്നെ പ്രകോപിപ്പിച്ചാല്‍…’; മുംബൈയില്‍ 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി; കുട്ടികളെ മോചിപ്പിച്ച് പോലീസ്

മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പോലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പോലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പോലീസ് […]

India

ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് പരീക്ഷണം പാളി; കൃത്രിമ മഴ പെയ്തില്ല; ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ക്ലൗഡ് സീഡിങ് പരീക്ഷണം പാളിയതോടെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. മേഘങ്ങളില്‍ ഈര്‍പ്പം കുറവായിരുന്നിട്ടും ക്ലൗഡ് സീഡിംഗ് നടത്തിയത് ജനങ്ങളെ പറ്റിക്കാനെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി. ഐഐടി കാന്‍പൂരുമായി […]

Keralam

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി; യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് […]

Keralam

‘എവിടെയോ കിടന്ന ഒരുത്തന്‍ ഓഫീസില്‍ വന്നതുപോലെ പുച്ഛത്തോടെ’; മന്ത്രി അനിലിനും പ്രകാശ് ബാബുവിനുമെതിരെ വി ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിലെ പ്രതിഷേധത്തിൽ സിപിഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്തുവെച്ച് മന്ത്രി ജി ആര്‍ അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ തന്റെ […]

India

രണ്ട് വള്ളത്തിൽ ചവിട്ടരുത്, സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല: പ്രിയങ്ക ഗാന്ധി

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് […]

Health

ബ്രേക്ക്ഫാസ്റ്റിന് ദിവസവും ബ്രെഡും ഓംലെറ്റും, ആരോ​ഗ്യകരമാണോ?

ഓഫീസിലേക്ക് തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടെ തട്ടികൂട്ടാവുന്ന ഏറ്റവും എളുപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ബ്രെഡും ഓംലെറ്റും. മൊത്തത്തില്‍ ഒരു അഞ്ച്-എട്ട് മിനിറ്റില്‍ കാര്യങ്ങള്‍ കഴിയും. എന്നാല്‍ ഈ ശീലം പതിവാക്കുന്നത് നല്ലതാണോ? നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം, ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതായത്, രാത്രി നീണ്ട ഉപവാസത്തിന് ശേഷം […]