Keralam

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും. അതേസമയം, […]

Keralam

‘ഉദയാസ്തമന പൂജ ഭരണ സൗകര്യം നോക്കി മാറ്റരുത്’; സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. ഭക്തരുടെ […]

India

ട്രെയിനില്‍ കയറിയ ശേഷവും ടിക്കറ്റെടുക്കാം, ഈ ആപ്പുകള്‍ വഴി; ഇനി ടെൻഷൻ ഫ്രീ യാത്ര

ഇനി ടിക്കറ്റ് എടുത്തില്ല, അല്ലെങ്കിൽ ടിക്കറ്റ് എടുക്കാൻ വൈകി എന്നോർത്ത് ടെൻഷനടിക്കണ്ട. ട്രെയിനിൽ കയറിയതിന് ശേഷവും നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ സ്‌റ്റേഷൻ പരിധിയിൽ നിന്നുകൊണ്ട് തന്നെ ഇനി എളുപ്പം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനായി ഐആർസിടിസി ആപ്പോ ( IRCTC) അല്ലെങ്കിൽ യുടിഎസ്‌ (UTS) […]

Keralam

തൃശൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞയുടൻ ക്വാറിയിൽ ഉപേക്ഷിച്ചു; കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി, കവർ ഉപേക്ഷിച്ചത് സഹോദരൻ

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയിൽ കവർ ഉപേക്ഷിച്ചത്. എന്നാൽ കവറിൽ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്. വീട്ടുകാർ അറിയാതെ […]

Keralam

സൂപ്പർ കപ്പ്: ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഗോവയിൽ തുടക്കം. ഗ്രൂപ്പ് D-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ബാംബോളിമിലെ GMC അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4:30 നാണ് മത്സരം. ആദ്യമായി നേർക്കുനേർ വരുമ്പോൾ, ടൂർണമെൻ്റിൽ വിജയകരമായ ഒരു തുടക്കത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും […]

India

‘ഛഠ് പൂജയെ കോൺഗ്രസ്-ആർജെഡി സഖ്യം അപമാനിച്ചു’; വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി

ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു. ബീഹാറിലെ ഇത്തവണത്തെ വാർത്ത കോൺഗ്രസിനും ആർജെഡിക്കും ഇടയിലെ ഭിന്നതയാണ്. പ്രാദേശിക തലത്തിൽ രണ്ടു പാ‍ർട്ടികളും ഏറ്റുമുട്ടുകയാണ്. എന്നാൽ ഇല്ലാത്ത സൗഹൃദം അധികാരത്തിനു […]

Keralam

ന്യൂനമർദം ഒഴിഞ്ഞു, കേരളത്തിൻ്റെ ആകാശം തെളിഞ്ഞു; അഞ്ചുദിവസം മഴയില്ല, നാലിന് തുലാവർഷമെത്തും

കാസർകോട്: ന്യൂനമർദങ്ങൾക്കും ചുഴിലിക്കാറ്റിനും ശേഷം കേരളത്തിൻ്റെ ആകാശം തെളിഞ്ഞു. ഇന്ന് മുതൽ അഞ്ചു ദിവസത്തേക്ക് മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ നവംബർ നാലു മുതൽ തുലാവർഷം തിരിച്ചു വരുമെന്നും കേരളത്തിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലു മുതൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ന്യൂന മർദത്തിൻ്റെ […]

Keralam

9 മാസമായി സമരം ചെയ്യുന്ന ആശാവർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നു, 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്; ജെബി മേത്തർ

9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു. അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ […]

World

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു.അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ […]

Keralam

കേരള ബാങ്കിന്റെ ബിസിനസ് ഒന്നേകാൽ ലക്ഷം കോടിയിലേക്ക്, 100 ഗോള്‍ഡന്‍ ഡേയ്‌സ് ക്യാംപെയ്ന്‍ വിജയം; രൂപീകരണ ലക്ഷ്യം കൈവരിച്ചതായി മന്ത്രി വാസവന്‍

തിരുവനന്തപുരം: സാധാരണക്കാരനും ഗ്രാമീണ ജനതയ്ക്കും മെച്ചപ്പെട്ട തൊഴിലവസരവും സാമ്പത്തിക ഭദ്രതയും മികച്ച ബാങ്കിങ് സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരള ബാങ്ക്, രൂപീകരണ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന വളര്‍ച്ച നേടിയിരിക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതി വിജയകരമായ 5 […]