Keralam

കേരളത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇടുക്കി, മലപ്പുറം, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  അതിനിടെ ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് മരണം. ഡെൽറ്റ ജില്ലകളിൽ […]

Health

‘ആനയെ നോക്കൂ…, വെജിറ്റേറിയന്‍കാർക്ക് ശക്തിയില്ലെന്ന് പറയുന്നത് തെറ്റ്; മനുഷ്യശരീരം കൂടുതല്‍ അനുയോജ്യമായിരിക്കുന്നത് സസ്യാഹാരത്തിനെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

കൊച്ചി: മനുഷ്യശരീരം കൂടുതല്‍ അനുയോജ്യമായിരിക്കുന്നത് സസ്യാഹാരത്തിനെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. എങ്കിലും ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥ ഒരു വ്യക്തിയുടെ ഉയരത്തേക്കാള്‍ ഏഴ് മടങ്ങ് നീളമുള്ളതാണ്. മാംസാഹാരം ദഹിപ്പിക്കാന്‍ പ്രയാസമാണ്. അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇപ്പോള്‍ മനുഷ്യര്‍ മാംസാഹാരികളായി മാറിയിരിക്കുന്നുവെന്നും പ്രശസ്ത പാചക വിദഗ്ധന്‍ […]

Keralam

‘മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല’: ശശി തരൂർ

മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി. രാജ്യവും […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. നിലവില്‍ […]

Movies

‘പാപങ്ങളുടെ വലിപ്പച്ചെറുപ്പം അളക്കാനുള്ള മാനദണ്ഡം എന്താണ്?’ ആകാംഷയുണർത്തി ദി റൈഡിന്റെ ടീസർ റിലീസ് ചെയ്തു

ഒരാളുടെ മുഖത്ത് നോക്കി അയാൾ എത്ര വലിയ പാപിയാണെന്ന് പറയാൻ പറ്റുമോ? ഒരു കാറിലെ യാത്രക്കാരോട് അജ്ഞാതനായ ഒരാൾ ചോ​ദിക്കുന്ന ചോദ്യമാണിത്. ഇത്തരത്തിൽ പാപങ്ങളെക്കുറിച്ചാണ് അയാൾ ചോദിക്കുന്നത്. പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന ഈ ചോദ്യങ്ങളുമായി ദി റൈഡ് എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ […]

World

തിങ്കളും ചൊവ്വയും യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അടുത്തയാഴ്ച തുടക്കത്തോടെ യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നു മുന്നറിയിപ്പുകള്‍. മിക്ക ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിവരെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തിങ്കളാഴ്ച […]

World

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി. കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് […]

Keralam

‘അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും മാങ്കൂട്ടത്തിലിനെ പോലീസിന് പിടികൂടാനായില്ല, ഒത്തുകളി വ്യക്തം’; കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതുകൊണ്ടാണ് രാഹുലിനെ പിടികൂടാൻ പോലീസിന് കഴിയാത്തതെന്ന് കെ സുരേന്ദ്രൻ. തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ ഒത്തുകളി വ്യക്തമായി കാണാം. ഒറ്റപ്പാലം അമ്പലപ്പാറയിൽ ബിജെപി യോഗത്തിൽ പങ്കെടുത്ത ശേഷം ആയിരുന്നു പ്രതികരണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും […]

Keralam

കേശവദാസപുരം മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. 90,000 രൂപ പിഴയും വിധിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ കോടതി മുറിയില്‍ നിന്ന് ഇറങ്ങിയോടിയെ പ്രതിയെ പൊലീസും അഭിഭാഷകരും ചേര്‍ന്ന് […]

Keralam

പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ ജില്ലാ കോടതിയിൽ സീൽഡ് കവറിൽ രേഖകൾ നൽകി

യുവതിക്കെതിരെ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ. പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ സമർപ്പിച്ചു. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. […]