Keralam

‘പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല; യുവതിയുടെ പരാതിയിൽ സർക്കാരിന് നിലപാട് എടുക്കാം’, കെ മുരളീധരൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി സസ്‌പെൻഡ് ചെയ്ത ആൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കണമെങ്കിൽ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; പ്രതികരിക്കാതെ വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. വിഷയത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. […]

Keralam

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക്; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി അതിജീവിത, ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു തിരിച്ചടി. പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി. രാഹുലിനെതിരെ പരാതി നൽകി. പുതിയ ശബ്ദരേഖ ഉൾപ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണ്ണായകം. ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി […]

Keralam

മദ്യപിച്ച് റോഡിൽ അഭ്യാസം, അടിച്ചു പൂസായി ഡ്രൈവറും ക്ലീനറും; എല്ലാവരെയും ബസിടിച്ചു കൊല്ലുമെന്ന് ഭീഷണി; കോഴിക്കോട്ടെ ഭാരതി ട്രാവൽസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട്ടെ ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്തു. മദ്യപിച്ച് റോഡിൽ അഭ്യാസം നടത്തിയ ദീർഘ ദൂര ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് ബസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടകരമായ യാത്ര നടത്തിയത്. മദ്യപാനം ചോദ്യം […]

India

‘നേതാക്കളെക്കാലും വലുതാണ് പാർട്ടി, വാക്കാണ് ലോകശക്തി’; ഡി കെ ശിവകുമാർ

കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാളും വലുതാണ് പാർട്ടി. വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും ഡി കെ ശിവകുമാർ പരാമർശിച്ചു. “ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. […]

World

20 മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായില്ല; ഹോങ്കോങ്ങിൽ മരണം 55 ആയി

ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോർട്ട്. കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴു അവ്യക്തത നിലനിൽക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകൾ പിന്നിടുമ്പോഴും എട്ട് ടവറുകളിൽ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം […]

Keralam

സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി

സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് കേരള ഹൈക്കോടതി. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു. സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് […]

Keralam

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്ത് സര്‍ക്കാര്‍ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്. […]