India

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് […]

Keralam

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു. തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് 1916-ലെ ഇന്ത്യന്‍ […]

Keralam

‘പ്രായമുള്ള ആളല്ലേ, കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വേടന്‍

തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്. അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് […]

Business

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത് . ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെന്‍ഡാണ് […]

Keralam

നിയമന ഉത്തരവ് വ്യാജം, ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ പുറത്തായത് വന്‍ തട്ടിപ്പ്, അന്വേഷണം

തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്പന്‍ നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്‍മാരും നഴ്സുമാരുംമുതല്‍ അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര്‍ തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പില്‍പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില്‍ ചിലര്‍ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം പ്രവർത്തകർക്ക് ഉപദേശവുമായി ജനറൽ സെക്രട്ടറി എം എ ബേബി

തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം പ്രവർത്തകർക്ക് ഉപദേശവുമായി ജനറൽ സെക്രട്ടറി എം എ ബേബി. വോട്ടർ സ്ലിപ്പ് കൊടുക്കാനും,ദേശാഭിമാനി പത്രം ചേർക്കാനും മാത്രം ആവരുത് ജനങ്ങളുടെ വീടുകളിൽ ചെല്ലുന്നത്. ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടിയുടെ കരുത്ത്. ജനങ്ങളെ വിട്ടിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ മറന്നു പോയിട്ട് നമുക്ക് യാതൊന്നും നേടാനില്ലെന്നും അദ്ദേഹം […]

Technology

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ […]

Keralam

പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പോലീസ്

പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പോലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൌൺ സൗത്ത് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ വലതു കൈ മുറിച്ച് […]

Keralam

ശബരിമല മണ്ഡല – മകരവിളക്ക്; 800 കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തും

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി കെ.എസ്.ആർ.ടി.സി. 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. […]

Keralam

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ആര് നയിക്കും? പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് അറിയാം

ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എം പി എ.സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യത്തിൽ അന്തിമ […]