Keralam

മസ്‌കുലാര്‍ ഡിസ്‌ട്രോഫി ‘സ്വപ്‌നങ്ങള്‍ക്ക് തടസമാകില്ല’; പത്താംതരം തുല്യതാ പരീക്ഷ അനീഷയ്ക്ക് വീട്ടിലിരുന്ന് എഴുതാം

 മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം. അനീഷ അഷ്‌റഫിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. […]

Keralam

ഹൃദയാഘാതം, നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി എ.എൻ.ആമിന ( 42 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keralam

ഇടതുപക്ഷത്തിന് തിരുവനന്തപുരം ജനത മാപ്പ് നൽകില്ല; നഗരത്തെ സ്മാർട്ട്സിറ്റിയാക്കി മാറ്റാൻ യുവ നേതൃനിരയുമായി കോൺഗ്രസ് എത്തും: ദീപാ ദാസ് മുൻഷി

തിരുവനന്തപുരം ജനത ഇടത് പക്ഷത്തിന് മാപ്പ് നൽകില്ലെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. ഈ ഭരണത്തിൻ കീഴിൽ ജനങ്ങൾക്ക് എവിടെയും നീതി ലഭിക്കുന്നില്ല. കേരളത്തിന്റെ തലസ്ഥാനത്ത് നദികളത്രയും മലിനം. മാലിന്യ സംസ്കരണത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. ഗതാഗത കുരുക്കിന് പരിഹാരമില്ല. നിരവധി പ്രശ്നങ്ങൾ തിരുവനന്തപുരം […]

Health

മദ്യപിച്ചാല്‍ ഹാങ്ഓവര്‍ മാത്രമല്ല ഉണ്ടാകുന്നത്; തലച്ചോറിലെ മാറ്റങ്ങള്‍ ആശങ്കാജനകമെന്ന് പുതിയ പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. മദ്യപിച്ചാല്‍ തലയ്ക്ക് ‘കിക്ക്’ കിട്ടുക മാത്രമല്ല തലയില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുമെന്നാണ് ഒരു പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അമിതമായ മദ്യപാനം കൂടുതല്‍ ഗുരുതരമായ തലച്ചോറിലെ രക്തസ്രാവത്തിനും ചെറുപ്രായത്തില്‍ത്തന്നെ തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്നുവെന്നാണ്. […]

Keralam

‘കുടുംബത്തോടുള്ള ദേഷ്യം’; അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് മൊഴി. അങ്കമാലി പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം. […]

Keralam

സ്ഥാനാര്‍ഥി നിര്‍ണയം, തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള തന്ത്രങ്ങള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയെ തുടര്‍ന്ന് നേമം മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ മണക്കാട് സുരേഷ് രാജിവച്ചു. നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലേക്ക് നീണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് […]

Keralam

പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ

പോക്‌സോ കേസ് പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മതം മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. പാസ്റ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത്. ഇതിനിടെ ഇയാള്‍ ചെന്നൈയില്‍ വച്ച് രണ്ട് […]

Entertainment

രണ്ടാം വരവിലും ബാഹുബലിക്ക് വമ്പൻ കളക്ഷൻ: 50 കോടിയ്ക്ക് അരികിലേക്ക്

ബാഹുബലി എന്ന സിനിമ കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത പത്ത് വർഷം തികയുന്ന വേളയിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസിന് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആരാധകരിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷനാണ് ചർച്ചചെയ്യപ്പെടുന്നത്. […]

Movies

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ […]

Health

ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

ഉറങ്ങാൻ കിടക്കുമ്പോൾ പ്രത്യേകിച്ച് ആരും കിടക്കുന്ന പൊസിഷനെ കുറിച്ച് ആശങ്കപ്പെടാറില്ല. എന്നാൽ ഉറങ്ങുമ്പോഴുള്ള ശരീരത്തിന്റെ പൊസിഷൻ ശരിയാകാതെ വന്നാൽ മരണം വരെ സംഭവിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രത്യേകിച്ച് കമിഴ്ന്ന് കിടക്കുമ്പോൾ, ഈ ഉറക്ക പൊസിഷൻ ശ്വസനത്തിനും തലച്ചോറിലെ ഓക്സിജന്റെ സഞ്ചാരവും തടസപ്പെടുത്താം. ആരോ​ഗ്യമുള്ള വ്യക്തിക്ക് ഇത് ബാധകമാകണമെന്നില്ല, എന്നാൽ […]