Keralam

തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . അതിന് പല കാരണങ്ങളുണ്ട്. അത് ഒരു സ്വപ്‌നമായിട്ടാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താന്‍ […]

Keralam

സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം. മടിയില്‍ കനമില്ല, തന്റെ […]

Keralam

മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ  നല്‍കുമെന്ന് ഭക്ഷ്യമന്ത്രി . നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും. ‘രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും […]

Keralam

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പോലീസ്

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പോലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പോലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ […]

India

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്‌നാട് പൊലീസ്. തൃശൂര്‍ വിയ്യൂരില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകന്‍ എന്ന നിഗമനത്തിലാണ് കേരള പൊലീസ്. ബാലമുരുകനായി നാലാം […]

Keralam

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ […]

Keralam

അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ പോലീസ് ഇന്ന് കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് രേഖപെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവില്‍ പോലീസ് […]

India

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് അൽപസമയത്തിനുള്ളിൽ തുടക്കമാകും. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി […]

Keralam

തിരുവല്ലയില്‍ പ്രണയപ്പകയില്‍ വിദ്യാര്‍ഥിനിയെ കത്തിച്ചുകൊന്നു; ശിക്ഷാവിധി ഇന്ന്

തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2019 മാര്‍ച്ച് […]

Entertainment

ഒരുങ്ങുന്നത് ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ; ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ചിത്രം “തോട്ടം” ടൈറ്റിൽ ടീസർ പുറത്ത്

ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. “തോട്ടം” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ് , എ വി […]