Keralam

‘ മംദാനിക്ക് ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തില്‍ നിന്ന് അഭിവാദനം’;എം ബി രാജേഷ്

അമേരിക്കയില്‍ പുതുചരിത്രമെഴുതി ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. കോര്‍പ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഈ വിജയം പ്രത്യാശയാണെന്ന് മന്ത്രി കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ […]

Keralam

നെല്ല് സംഭരണം; ശനിയാഴ്ച മന്ത്രിതല യോഗം; അന്തിമ തീരുമാനം യോഗ ശേഷം

നെല്ല് സംഭരണ പ്രതിസന്ധിയില്‍ കര്‍ഷകരോഷം ഉയരുന്നതിനിടെ ശനിയാഴ്ച മന്ത്രിതല യോഗം. യോഗത്തിനുശേഷം സംസ്ഥാന വ്യാപകമായി നെല്ല് സംഭരണത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സഹകരണ സ്ഥാപനങ്ങള്‍ വഴി നെല്ല് എടുക്കാനാണ് ആലോചന. കൊയ്‌തെടുത്ത നെല്ല് എവിടെ വില്‍ക്കുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഗതികെട്ട് തെരുവില്‍ പ്രതിഷേധവുമായി നെല്‍കര്‍ഷകര്‍ രംഗത്തെത്തിയതോടെയാണ് ശനിയാഴ്ച മന്ത്രിതല […]

Keralam

മദ്യപിച്ചിട്ടുണ്ടോ, യാത്രമുടങ്ങും; മദ്യപിച്ചവരെ അകറ്റി നിര്‍ത്താന്‍ കെഎസ്ആര്‍ടിസി

വര്‍ക്കലയില്‍ 19 വയസ്സുകാരിയെ മദ്യപന്‍ ട്രെയിനില്‍ നിന്നും ചവിട്ടി വീഴ്ത്തിയ സംഭവത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയും കരുതല്‍ വര്‍ധിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധത്തില്‍ മദ്യപിച്ചെത്തുന്നവരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് […]

Keralam

മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍

മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും […]

Keralam

സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. 525 പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, […]

Keralam

‘മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണന്‍ ആണ് എന്റെ ഹീറോ’: സന്ദീപ് വാര്യര്‍

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ‘മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ’ എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ […]

Health

രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഷു​ഗർ കട്ട്, എത്രത്തോളം ​ഗുണം ചെയ്യും

രക്തത്തിൽ ഷുഗറു കൂടിയെന്ന് കേട്ടാൽ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങൾ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിർത്തിയാൽ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു കൺട്രോളിലാകാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ഒരു ടീസ്പൂൺ പഞ്ചസാരയിൽ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം […]

Keralam

‘മന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി വേടന്‍

മന്ത്രി സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി റാപ്പര്‍ വേടന്‍.മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടന്‍ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാര്‍ക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നല്‍കുന്നതാണ് അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു. വേടന് പോലും ചലച്ചിത്ര […]

India

സീമ, സരസ്വതി, സ്വീറ്റി… ഹു ഈസ് ഷി; രാഹുല്‍ ഗാന്ധി പറഞ്ഞ അജ്ഞാത സുന്ദരിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച രാഹുല്‍ ഗാന്ധി ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ പോലും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ടായിരുന്നു. രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഈ ബ്രസീലിയന്‍ സുന്ദരിയെ തേടി സെര്‍ച്ചോട് സെര്‍ച്ചാണ് സോഷ്യല്‍ മീഡിയ. സരസ്വതിയോ, സ്വീറ്റിയോ […]

Keralam

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

ന്യൂസിലന്‍ഡില്‍ ജോലി അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവതി പിടിയില്‍. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34) ആണ് അറസ്റ്റിലായത്. കോഴിക്കോട് പുതിയറ തിരുമംഗലത്ത് വീട്ടില്‍ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്നായി 8,95,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് […]