Keralam

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും ;മന്ത്രി ഗണേഷ് കുമാര്‍

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്. ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ […]

India

യുപിയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ, ട്രെയിൻ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് 3 മരണം. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാരെ ട്രെയിനിടിച്ചത്.  ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. നിലവിലെ ദേവസ്വം ബോർഡിനെതിരെ എസ്ഐടി ഇടക്കാല റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. ദേവസ്വം മിനുട്സ് ബുക്ക്‌ പിടിച്ചെടുത്ത് കോടതിയിൽ […]

World

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടി; അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍, 36-ാം ദിവസത്തിലേക്ക്

വാഷിങ്ടണ്‍: അടച്ചുപൂട്ടലില്‍ റെക്കോര്‍ഡിട്ട് അമേരിക്ക. അടച്ചുപൂട്ടല്‍ 36-ാം ദിവസത്തിലേക്ക് കടന്നതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാക്കിയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലയളവില്‍ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് ഇത്തവണ മറികടന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് […]

Keralam

‘ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

വേടന് പുരസ്കാരം നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേടൻ്റെ പേര് എടുത്തു പറയാതെയുള്ള വിമർശനം. ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ […]

Keralam

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ കലഹം; നേമം ഏരിയാ പ്രസിഡന്റ് രാജിവെച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്പേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് പാര്‍ട്ടിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. ബിജെപി ജില്ലാ […]

Keralam

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികൻ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് […]

Business

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 520 രൂപ കുറഞ്ഞതോടെയാണ് […]

Uncategorized

മുട്ടിൽ മരം മുറി; ’49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ല’; മുൻ പബ്ലിക് പ്രോസിക്യൂട്ടർ

മുട്ടിൽ മരം മുറിയിൽ 49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ. ഒരു വർഷത്തിനകം കുറ്റപത്രം നൽകണമെന്നാണ് വനംവകുപ്പ് നിയമമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു പറഞ്ഞു. കേസുകളിൽ ഒരെണ്ണത്തിന് പോലും കുറ്റപത്രം നൽകിയില്ലെന്ന് ജോസഫ് മാത്യു വ്യക്തമാക്കി. വനം വകുപ്പ് രജിസ്റ്റർ […]

India

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ദിരാഭവനിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഇന്ന്. വോട്ട് കൊള്ളക്കെതിരെ വാർത്താസമ്മേളനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ് […]