Keralam

പിഎം ശ്രീ; ‘സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ട’; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. അജിത് കൊളാടിയാണ് വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനോ അഹങ്കരിക്കാനോ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് […]

India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ; മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ആവശ്യം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ നേതൃത്വം. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും , ഫരീദബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ […]

Keralam

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

കണ്ണൂരില്‍ കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് പോലീസ്. കിണറ്റിലേക്ക് കൈയില്‍നിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മൂലക്കല്‍ പുതിയപുരയില്‍ മുബഷിറ സമ്മതിച്ചു. കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലന്‍ ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. […]

Keralam

മിൽമയിൽ നിരവധി ഒഴിവുകൾ, തിരുവനന്തപുരം, മലബാർ മേഖലയിൽ 198 ഒഴിവുകളിലേക്ക് നിയമനം നടത്തും, ക്ഷീരകർഷകർക്ക് മുൻഗണന; നിയമനങ്ങളെപ്പറ്റി അറിയാം

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് […]

India

ഇന്ത്യയിലെവിടെയും കാലങ്ങളോളം കറങ്ങാം; BH നമ്പര്‍ പ്ലേറ്റ് വേണം, അറിയേണ്ടതെല്ലാം വിശദമായി

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു വാഹനം കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഇല്ല, എന്നാല്‍ എത്ര സമയം ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കാനാകും? അതിന് ഉത്തരമായി പറയാനാവുക ഒരു നിശ്ചിത സമയം വരെ എന്നാണ്. കാരണം നിശ്ചിത സമയം കഴിഞ്ഞാല്‍ നിങ്ങള്‍ ഏത് സംസ്ഥാനത്താണോ […]

Keralam

‘ ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെയും സര്‍ക്കാരിനെയും തെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മന്ത്രി ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കുമെന്നും പറഞ്ഞു. ചില മില്ല് […]

Keralam

കോഴിക്കോട് കോർപ്പറേഷനിൽ സർപ്രൈസ് സ്ഥാനാർഥി, സീറ്റ് ചർച്ച പൂർത്തിയായിവരുന്നു; രമേശ് ചെന്നിത്തല

കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് സർപ്രൈസ് സ്ഥാനാർഥിയുടെ സാധ്യത പരിശോധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയായിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല വി സി നിയമനത്തിനായുള്ള ഗവർണറുടെ ഉത്തരവ് ഒത്തുകളി. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ രക്ഷിക്കാൻ ഗവർണർ ഓരോ ഉത്തരവുകൾ ഇറക്കും. ഗവർണറെയും സർക്കാരിനെയും വിശ്വസിച്ച് […]

Keralam

‘എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് എസ് ഐ ആർ ക്രമീകരിച്ചിരിക്കുന്നത്’; തിരുവനന്തപുരം ജില്ലാ കളക്ടർ

എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വിധമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ക്രമീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. ബന്ധുക്കളുടെ വിവരങ്ങൾ വെച്ച് പട്ടിക പുതുക്കാൻ കഴിയും. അല്ലാത്ത ആളുകൾ മാത്രമാണ് രേഖകൾ ഹാജരാക്കേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടന്നു വരുന്നു. ബിഎൽഒമാർ […]

India

വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഡിജിസിഎ. പുതിയ നിയമ നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ ഡിജിസിഎ ആരംഭിച്ചു. ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജുകൾ ഒഴിവാക്കാനാണ് നീക്കം. 21 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ വിമാന കമ്പനികൾ പൂർത്തിയാക്കണമെന്ന് […]

Keralam

കൊല്ലം കോർപറേഷനിൽ എ കെ ഹഫീസ് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി എ.കെ.ഹഫീസ്. ഹഫീസ് മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ്. നിലവിൽ ഐ എൻ.ടി.യു സി ജില്ലാ പ്രസിഡൻറുമായി പ്രവർത്തിക്കുന്നു. കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.10 […]