Keralam

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 5-നും 15-നും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇതോടെ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി. അസാധാരണ സാഹചര്യത്തിൽ മാത്രമേ ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കു എന്നും കോടതി അറിയിച്ചു. നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ […]

Keralam

ശബരിമല കട്ടിളപ്പാളിക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാൻഡ് റിപ്പോർട്ട്

ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാന്റ് റിപ്പോർട്ട്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പോറ്റിക്കെതിരെ തെളിവ് ലഭിച്ചതായ് എസ്ഐറ്റി കോടതിയിൽ പറഞ്ഞു. പാളികൾ ചെന്നെയിലെത്തിച്ച് സ്വർണം വേർതിരിച്ചാണെന്നും പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. […]

Keralam

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം വർക്കലയിൽ നിന്ന് മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്നും ആശുപത്രി അധികൃതർ. അപകടാവസ്ഥ തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ല. പെണ്‍കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇതിന് […]

Keralam

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും റാപ്പര്‍ വേടന്(ഹിരണ്‍ദാസ് മുരളി) ഇളവ് നല്‍കി ഹൈക്കോടതി. വിദേശത്ത് പരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ മാസം മുതല്‍ ഡിസംബര്‍ […]

Keralam

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് […]

Keralam

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പഴ്‌സ് തട്ടിപ്പറിച്ച തമിഴ്നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പുതിയ ക്രമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 304ാം […]

Entertainment

‘എല്ലാവർക്കും നന്ദി; പുരസ്കാരം നേടിയ എല്ലാവർക്കും അഭിനന്ദനം’; മമ്മൂട്ടി

സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത്തിൽ പ്രതികരണവുമായി മമ്മൂട്ടി. എല്ലാവർക്കും നന്ദിയെയും പുരസ്കാരം നേടിയ എല്ലാവർക്കും അഭനന്ദനങ്ങൾ അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. ഭ്രമയു​ഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. എല്ലാം സംഭവിച്ചു പോകുന്നതാണെന്ന് അദേഹം പറഞ്ഞു. കഥയും കഥാപാത്രവും വ്യത്യസ്തമായതുകൊണ്ടാണ് ഭ്രമയുഗത്തിലേക്കെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഇതൊരു മത്സരമെന്ന് […]

Keralam

‘ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ് അലി

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേക പരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ് ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ […]

Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച […]