World

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് എൽ ഫാഷറിൽ ഒരു ആശുപത്രിയിൽ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ […]

Keralam

‘തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും; കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു’; കെ മുരളീധരൻ

മുൻ എംഎൽഎ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു […]

Keralam

‘പിഎംഎ സലാമിന്റെ ഭാഷയാണോ മുസ്ലിം ലീഗിന്?’; നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ അധിക്ഷേപപരാമർശത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാണക്കാട് തങ്ങൾക്കും പി. കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണം. പിഎംഎ സലാമിന്റെ ഭാഷയാണോ അവർക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി […]

Keralam

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കള്‍ രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ടാമത്തെ […]

Sports

ഐസിസി വനിതാ ഏകദിന ലോകകപ്പ്: കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികൾ ദക്ഷിണാഫ്രിക്ക

ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്ത്യയിൽ ക്രിക്കറ്റ് മതമായി മാറിയത് 1983ൽ ലോർഡ്സിൽ കപിലിന്റെ ചെകുത്താന്മാർ വിശ്വ കിരീടം ചൂടിയ അന്നുമുതലാണ്. […]

Keralam

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ […]

Entertainment

കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് ടീം വീണ്ടും; “എക്കോ” ടീസർ പുറത്ത്

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത “എക്കോ”യുടെ ടീസർ പുറത്ത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി […]

Keralam

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം

മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു. പരാമർശത്തിനെതിരെ സിപിഐഎം രംഗത്തെത്തി.പരാമർശത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം പറഞ്ഞു. ‘അത് ആ പ്രസംഗത്തിൽ പറഞ്ഞു, ഇനി അതിനെ കുറിച്ച് കൂടുതൽ പ്രതികരണം ഇല്ല’- പി എം എ സലാം […]

Keralam

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍; വിജിലന്‍സ് അന്വേഷിക്കും

ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജു അതിദരിദ്രരുടെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും എഫ്ഐആർ ഇടുക. പൊതുമുതല്‍ അപഹരണം ആയതിനാലാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. അതിദാരിദ്ര്യനിര്‍മ്മാര്‍ജനപദ്ധതിയുടെ ഭാഗമായുളള 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ സാജു തട്ടിയെന്നാണ് കണ്ടെത്തല്‍. പരാതിക്കാരനായ ഗുണഭോക്താവിന്റെ […]

Keralam

സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് വോട്ടുറപ്പിയ്ക്കണം; തദ്ദേശ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങളുമായി സി.പി.ഐ.എം

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് ഇവരുടെ വോട്ടുറപ്പിയ്ക്കണമെന്ന് നിർദേശം. വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ പാർട്ടി ചാനലിൽ പരസ്യം നൽകാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. […]