Keralam

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും. സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് […]

India

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന നടപടിക്രമങ്ങളുടെ ആദ്യ ഘട്ടത്തില്‍ കണക്കെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നടപടികള്‍ ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നവംബര്‍ 4 മുതല്‍ […]

Keralam

‘നടപ്പാക്കുന്ന കാര്യങ്ങളേ ഞങ്ങള്‍ പറയാറുള്ളൂ’; കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയില്‍ നാഴികക്കല്ലാകുകയാണ്. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും […]

Keralam

കേരളത്തിൽ നിന്നും മൂന്നാം വന്ദേഭാരത്; സർവീസ് നടത്തുക എറണാകുളം-ബെംഗളൂരു റൂട്ടിൽ, സമയക്രമമായി

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്കാണ് സർവീസ് നടത്തുക. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 നാണ് തിരികെ യാത്ര. അടുത്തയാഴ്ച മുതലാണ് ട്രെയിന്‍ സര്‍വീസ് […]

Business

സ്വർണവിലയിൽ‌ നേരിയ ഇടിവ്: 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാൽ‌ ഇന്നലെ രണ്ട് തവണകളായി സ്വർണവില വർധിച്ചതോടെ […]

Keralam

കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ; സ്പോൺസറുമായി കരാറില്ലെന്ന GCDA വാദം പൊളിയുന്നു

അർജന്റീനയുടെ കൊച്ചിയിലെ മത്സരത്തിൽ സ്പോൺസറുമായി കരാറില്ലെന്ന ജിസിഡിഎ വാദം പൊളിയുന്നു. സ്പോൺസർക്ക് കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, എസ്കെഎഫ് ചീഫ് എൻജിനിയർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. സെപ്റ്റംബർ 26നാണ് രേഖ പ്രകാരം സ്റ്റേഡിയം കൈമാറിയത്.  അപൂർണമായ കരാറിൻ്റെ അനുബന്ധം […]

Technology

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും ; ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു പുതിയ ഓഫർ ലഭിക്കുന്നതിലൂടെ ഗൂഗിളിന്റെ നിരവധി എ ഐ സേവനങ്ങൾ ഉപയോഗിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും മികച്ച […]

Keralam

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

തിരുവനന്തപുരം: വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന. ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമുദ്രവ്യാപാരരംഗത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യോമസേനയുടെ മെഹര്‍ ബാബ കോംപറ്റീഷന്‍(എംബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നാലാം തലമുറയെന്നു വിശേഷിപ്പിക്കാവുന്ന ഡ്രോണുകളാണിത്. ഈ ഇനത്തിലുള്ള മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം; തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്

എറണാകുളം തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. സിപിഐയുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജില്ലയിൽ പല തദ്ദേശ […]

Keralam

കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ്. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ പാർലമെന്ററി കാര്യമന്ത്രി എം […]