Keralam

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ആണ് താഴിട്ട് പൂട്ടിയത്. കൊടിഞ്ഞി സ്വദേശിയാണ് ഓഫീസ് പൂട്ടിയത് എന്ന് നാട്ടുകാർ പറഞ്ഞു. സമയം വൈകിയതിനെ തുടർന്ന് കൊടിഞ്ഞി സ്വദേശി യുവാവിന്റെ നാമനിർദേശ പത്രിക ഇന്നലെ സ്വീകരിച്ചിരുന്നില്ല. ഇതാണ് പ്രകോപനമെന്ന് വിവരം. ഇന്ന് രാവിലെ […]

Keralam

പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. സ്വതന്ത്രരെ പിന്തുണക്കില്ലെന്നും ബിജെപി അറിയിച്ചു. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, […]

Keralam

ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദർശനം നടത്തിയത്. 8,623 പേർ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി. രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: തുടർ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടിൽ നിന്നും […]

Business

ഒറ്റയടിക്ക് വര്‍ധിച്ചത് 1360 രൂപ; സ്വര്‍ണവില 92,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചതോടെ 92,000 രൂപ കടന്നിരിക്കുകയാണ് സ്വര്‍ണവില. 92,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് ഉയര്‍ന്നത്. 11,535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Keralam

സ്ഥാനാർത്ഥിയായി റോബിൻ ബസ് ഉടമ ഗിരീഷ്; മേലുകാവ് പഞ്ചായത്തിൽ സ്വാതന്ത്രനായി മത്സരം

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടിയ ബസ് ഉടമ റോബിൻ ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കോട്ടയം മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് റോബിൻ ഗിരിഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പെർമിറ്റ് വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടി സുപ്രീംകോടതി വരെ പോയിരുന്നു. റോബിൻ ബസ്സിന്റെ കോയമ്പത്തൂർ സർവീസുമായി ബന്ധപ്പെട്ടാണ് […]

India

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം […]

Uncategorized

‘യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ല’; സെലൻസ്‌കി

യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും സെലൻസ്‌കി പറഞ്ഞു. നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുമെന്നും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യക്ക് ഗുണകരമായ […]

Keralam

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.മഴയ്ക്കൊപ്പം മണിക്കൂറിൽ […]

India

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാകും. 115 രാജ്യങ്ങളിൽ നിന്നായി 200 ഓളം […]