Keralam

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ആറന്മുളയിലെ വീട്ടിലാണ് പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ നടന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.  ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ […]

Food

യുവാക്കളെ…ബര്‍ഗറും ഷവര്‍മയും കാണുമ്പോള്‍ ചാടിവീഴരുത്, മുന്നറിയിപ്പുമായി പുതിയ പഠനം

നല്ല എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ, പല നിറത്തിലുള്ള ഡോണട്ട്, ക്രിസ്‌പ്പി ചിപ്പ്‌സ് തുടങ്ങി നിരവധി വിഭവങ്ങൾ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും. ഇത്തരം ഫാസ്‌റ്റ് ഫുഡുകള്‍ യുകെയിലും കാനഡയിലും മാത്രമല്ല ഇന്ത്യയിലും വലിയ ട്രെൻഡിങ് ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാജ്യത്ത് ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം കുതിച്ചുയര്‍ന്നുവെന്നാണ് […]

Business

യൂറോപ്യന്‍ യൂണിയന്‍ ഉപരോധം; റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തിവെച്ച് റിലയന്‍സ്

ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ […]

India

എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍   നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന്‍ ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം […]

Keralam

‘പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും’; പി ജയരാജന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു. […]

Keralam

അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; മുന്നറിയിപ്പില്‍ മാറ്റം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ […]

Keralam

ശബരിമലയിൽ തിരക്ക് കുറഞ്ഞു, സുഗമമായി ദര്‍ശനം നടത്തി ഭക്തര്‍

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറഞ്ഞു. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം വരുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്. പുലർച്ചെ പമ്പയിൽ നിന്ന് തിരിച്ചവർക്ക് ഏകദേശം അഞ്ച് മണിക്കൂറിൽ ദർശനം സാധ്യമാകുമെന്നും സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് തിരക്ക് അനുഭവപ്പെട്ടില്ലെന്നും കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തീർഥാടകർ പറഞ്ഞു. ഇനി വരും ദിവസങ്ങളിൽ […]

Keralam

വ്യാജ ആപ്പ് ഉപയോഗിച്ചുള്ള ‘സ്ക്രീൻഷോട്ട്’ കബളിപ്പിക്കൽ; കൊച്ചിയില്‍ യുപിഐ തട്ടിപ്പില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്. ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശികളായ റൂബിൻ, അജ്സൽ അമീൻ, മുഹമ്മദ് അനസ്, റുബീന, തിരുവനന്തപുരം സ്വദേശി വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും സാധനങ്ങൾ […]

Sports

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റൻ ഗില്ലിനെ ഒഴിവാക്കി; ഇന്ത്യയെ റിഷഭ് പന്ത് നയിക്കും

ഹൈദരാബാദ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ ശുഭ്‌മന്‍ ഗില്‍ പുറത്ത്. താരത്തെ ടീമില്‍ നിന്നും മാറ്റിയതായി ബിസിസിഐ അറിയിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്‌ടമാകുന്നത്. കഴിഞ്ഞ മത്സരത്തിനിടെ സ്വീപ്പ് ഷോട്ടിനായി ശ്രമിക്കുന്നതിനിടെ […]

India

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പോലീസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് […]