Keralam

2016 ല്‍ പിണറായി വിജയനെതിരെ; ഇക്കുറി പഞ്ചായത്ത് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ മത്സരരംഗത്ത്  

കണ്ണൂര്‍: മുന്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. 2016 ല്‍ ധര്‍മ്മടം നിയമസഭ മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് മമ്പറം ദിവാകരന്‍. […]

Keralam

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം […]

Keralam

കടകംപള്ളിയില്‍ മാത്രം പോരാ, വിഎന്‍ വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെ; കെ മുരളീധരന്‍  

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ […]

India

ജി20 ഉച്ചകോടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി: ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ജോഹന്നാസ്ബർഗിൽ ആണ് 20-ാമത് ജി20 ഉച്ചകോടി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും. ആഫ്രിക്കയിലെ ആദ്യത്തെ ജി20 ഉച്ചകോടിയാണിത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വിവിധ ആഗോള വിഷയങ്ങൾ അവിടെ ചർച്ച […]

Keralam

ക്ലീൻ ചിറ്റ് തള്ളിയ ഉത്തരവ് റദ്ദാക്കി; എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസം, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളും നീക്കി

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഭാഗിക ആശ്വാസം. അജിത് കുമാറിന് അനുകൂലമായ ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്‍റെ ഹർജിയിലാണ് നടപടി. പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങളിൽ […]

Keralam

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 91,280 രൂപ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,410 രൂപയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 91,440 […]

Keralam

ട്രെയിൻ ​സർവീസിൽ നാളെ മുതൽ നിയന്ത്രണം, കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ഏതാനും തീവണ്ടികൾ ആലപ്പുഴ വഴി  

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച (22 ന് ) രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാ​ഗികമായി ചുരുക്കിയിട്ടുണ്ട്. നാളത്തെ മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച ഗുരുവായൂർ–മധുര […]

India

സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു. ദമ്പതികളുടെ യാത്ര പരസ്പര വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ […]

World

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ […]