India

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയായിരുന്നു കോടതിയുടെ പരാമർശം. മാധ്യമ റിപ്പോർട്ട് വളരെ മോശമാണെന്നും പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്താരും വിശ്വസിക്കുന്നില്ലായെന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം […]

Keralam

പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വാസു പ്രതിയാകുന്നതോടുകൂടി മുഖ്യമന്ത്രിയും സിപിഐഎമ്മും മറുപടി പറയാൻ ബാധ്യസ്ഥർ, വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. നിലവിലെ ദേവസ്വം മന്ത്രി വി എൻ വാസവനാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന് കൂട്ട് നിന്നത്. കുറ്റവാളികളെ സർക്കാരും സിപിഐഎമ്മും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. യുഡിഎഫ് […]

Keralam

സോളാര്‍: 5 കിലോവാട്ടിനു മുകളില്‍ ബാറ്ററി സ്റ്റോറേജ് വേണം, ഗ്രിഡ് വൈദ്യുതി ഉപയോഗിക്കാന്‍ നിയന്ത്രണം

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് 10 കിലോവാട്ടുവരെ ബാറ്ററിയില്ലാതെ ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം തുടരാമെന്ന് പുതുക്കിയ ചട്ടങ്ങള്‍. 20 കിലോവാട്ടുവരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ്ങില്‍ തുടരാം. 2027 ഏപ്രില്‍ ഒന്നിനുശേഷം വരുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ ബാറ്ററി സ്റ്റോറേജ് ആവശ്യമാണ്. സോളാര്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ വൈദ്യുതി […]

India

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം. രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ. കൊച്ചിയില്‍ വായോധികനെ കമ്പളിപ്പിച്ച് 1.30 കോടി തട്ടിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 ലക്ഷം, പള്ളുരുത്തിയില്‍ ഡോക്ടര്‍ പോയത് 15 ലക്ഷം, എറണാകുളത്ത് 81 കാരനില്‍ […]

Keralam

‘ഈ അംഗീകാരത്തിന് നന്ദി…’: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘തുടരും’; സന്തോഷം പങ്കിട്ട് മോഹൻലാൽ

തിരുവനന്തപുരം: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് നടൻ മോഹൻലാല്‍ എക്‌സിൽ കുറിച്ചു. ’56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തുടരും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും […]

India

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് […]

Keralam

“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പോലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി

കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പോലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്. സംസ്കൃതം പഠിക്കുന്നതിന് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു.വിപിനെപ്പോലുള്ള നീച […]

India

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് […]

Keralam

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു. തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് 1916-ലെ ഇന്ത്യന്‍ […]

Keralam

‘പ്രായമുള്ള ആളല്ലേ, കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വേടന്‍

തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്. അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് […]