Keralam

സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; കടകംപള്ളിയെ ചോദ്യം ചെയ്യണം; വിഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും സിപിഎം നേതാക്കന്‍മാരുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പത്മകുമാറിന്റെ അറസ്‌റ്റോടെ കേരളം അമ്പരന്ന് നില്‍ക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ അധികാരം […]

Keralam

‘ദേവസ്വം ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രം, തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ല’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണ്. മന്ത്രി […]

Keralam

കുടിശ്ശിക തീര്‍ന്നു, 3600 രൂപ കൈകളില്‍; ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്റെ വിതരണമാണ് ആരംഭിച്ചത്. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ന്നു. ഇതിനായി […]

Keralam

‘കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണം, ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയും’: സിപിഎം ജില്ലാ സെക്രട്ടറി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളത്. എസ്ഐടി അന്വേഷണത്തിൽ പാർട്ടി ഇടപെടുന്ന പ്രശ്നം ഇല്ല. ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല. കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദാംശങ്ങൾ വന്നതിനുശേഷം […]

Keralam

പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഫയല്‍ നീക്കവും നടക്കില്ല, അപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള മാത്രം അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണമോഷണത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടാണ് പ്രത്യേക അന്വേഷണം […]

Health

കിടക്കുമ്പോൾ വഷളാകുന്ന ചുമ, ഹൃദയസ്തംഭനം വളരെ നേരത്തെ തിരിച്ചറിയാം, 5 ലക്ഷണങ്ങൾ

ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിൽ തന്നെ ധാരാളം രോ​ഗികൾ ഇതേ കാരണത്താൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.  ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് […]

Health

പഴങ്ങൾ കഴിച്ചാൽ കോമയിലേക്ക് പോകും, ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ് ​ഗുരുതരമാകുന്നതെപ്പോൾ

ആരോഗ്യത്തോടെയിരിക്കാന്‍ ഡയറ്റില്‍ പഴങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ക്ക് അറിയാം. എന്നാല്‍ ഈ ശീലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു കൂട്ടരുണ്ട്. ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ് ആയിരത്തില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന ഒരു അപൂര്‍വ ജനിതക രാഗമാണ് ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ്. ഈ രോഗാവസ്ഥയുള്ളവരിൽ പഴങ്ങളിലും ചില ഭക്ഷ്യവസ്തുക്കളിലും […]

Keralam

‘ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല; ഹേറ്റ് ക്യാംപെയിനുകൾ അവസാനിക്കണം’

ലെസ്ബിയന്‍ പങ്കാളികളും ബിഗ്‌ബോസ് താരങ്ങളുമായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്ന പരാമർശത്തിനും വിവാദങ്ങൾക്കും പിന്നാലെ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസല്‍. തന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ലെന്ന് ഫൈസല്‍ പറഞ്ഞു. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിപിഎം നേതാവും മുന്‍ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പത്മകുമാര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ‘ഉപ്പുതിന്നവന്‍ വെള്ളം […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി […]