Keralam

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍; വി ശിവന്‍കുട്ടിയുള്‍പ്പടെ പിന്നിലുണ്ടെന്ന് സംശയം; കെ മുരളീധരന്‍

മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് […]

Keralam

‘വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചന’; വി.ഡി സതീശൻ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതീവ പോലീസ് സുരക്ഷയിലാണ് എന്‍ വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. എന്‍ വാസുവിന് എതിരെ കോടതിക്ക് പുറത്ത് ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. […]

Keralam

വയനാട്ടിലെ സ്ഥാനാർഥി പ്രതിസന്ധി അവസാനിപ്പിക്കാൻ കോൺഗ്രസ്; കെഎസ്‍യു നേതാക്കളെ പരിഗണിക്കും

യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കൾക്ക് പരിഗണന നൽകി വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വത്തിലെ കല്ലുകടി അവസാനിപ്പിക്കാൻ കോൺഗ്രസ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ എന്നിവരെ സ്ഥാനാർഥികളാക്കും. യൂത്ത് കോൺഗ്രസ് […]

India

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, […]

Keralam

എസ്‌ഐആറിൽ കുഴയുകയാണോ? പരിഭ്രമിക്കേണ്ടതില്ല; എന്യൂമറേഷൻ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കേരളം മുഴുവൻ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെയാണ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) തയാറാക്കുന്ന വോട്ടർ പട്ടികാ പരിഷ്‌കരണവും നടക്കുന്നത്. എസ്‌ഐആറിനോട് അനുബന്ധിച്ചുള്ള എന്യൂമറേഷൻ ഫോം പൂരിപ്പിക്കൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവിധി […]

World

ലണ്ടനിലടക്കം വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച; താപനില -12 സെല്‍ഷ്യസിലേക്ക്

യുകെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടും, കാറുകള്‍ ഡിഫ്രോസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ലേക്ക് […]

India

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. 2019 ൽ ശബരിമലയിലെ ദ്വാരപാലക […]

Keralam

‘എസ്‌ഐആര്‍ റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐയും; ഹര്‍ജി സമര്‍പ്പിച്ച് ബിനോയ് വിശ്വം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട […]