Keralam

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. […]

Keralam

സീറ്റ് ലഭിച്ചില്ല; കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും അം​ഗവും ബിജെപിയിൽ ചേർന്നു, സംഭവം കോഴിക്കോട് അഴിയൂരിൽ

തദ്ദേ​ശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു. […]

India

ബെംഗളൂരിൽ എടിഎം നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി തട്ടി; മോഷണം നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ മോഷണം. എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം കവർന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയ വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തിയ സംഘം […]

Keralam

മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ്. 2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ […]

Keralam

‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക/അനധ്യാപകരുടെ സര്‍വീസ് സംബന്ധമായ വിവിധ […]

Keralam

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം […]

India

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി പരാമർശം. തമിഴ്നാട്ടിലെ പരമ്പരാഗത കാർഷിക രീതി ഏറെ പ്രിയപ്പെട്ടതാണ്. എൻജിനീയറിങും പിഎച്ച്ഡിയും കഴിഞ്ഞവർ കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓർഗാനിക് ഫാമിങിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം കൃഷികൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ […]

Keralam

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ

വയനാട് അട്ടമലയിൽ ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ യുവതി 8 മാസം ഗർഭിണിയാണ്. ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂർ വനമാണ്. അവിടെയാണ് പ്രധാനമായും വനംവകുപ്പും പോലീസും പട്ടികവർഗ്ഗ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. സെപ്റ്റംബറിൽ […]

Keralam

‘ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി’; കണ്ണൂരില്‍ ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പാനൂരിലെ പ്രാദേശിക നേതാവായ ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം. ’40 വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് […]

Keralam

തനിക്കെതിരെയുള്ള വാർത്ത ബിജെപി മുന്നേറ്റം ഭയനെന്ന് എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; സ്വയം പ്രതിരോധിച്ചാൽ മതി, പാർട്ടിയെ കൂട്ടിപ്പിടിക്കേണ്ടെന്ന് മഹിളാമോർച്ച നേതാവ്

തനിക്കെതിരെയുള്ള വാർത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം ഭയന്ന് എന്ന് എസ് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. താൻ ലോൺ എടുത്തിട്ടില്ല തിരിച്ചടയ്ക്കാൻ ഇല്ല. 30 വർഷത്തെ പൊതു ജീവിതം സംശുദ്ധമാണ്, കള്ളപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. എന്നാൽ സുരേഷിനെതിരെയുള്ള വാർത്ത എങ്ങനെ ബിജെപിയുടെ മുന്നേറ്റത്തെ തടയുമെന്ന് മഹിളാമോർച്ച […]