Keralam

കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്: വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ […]

Keralam

സർക്കാരിന് തിരിച്ചടി, ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല

ശബരിമല തീർത്ഥാടനത്തിൽ ഇടപെടാൻ ദേവസ്വം മന്ത്രി വി എൻ വാസവന് അനുമതി ഇല്ല. സന്നിധാനത്തെ തിരക്കുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥയോ​ഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു […]

Keralam

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും: കെ സി വേണുഗോപാല്‍

 വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ വോട്ട് ചോരി അജണ്ടയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നില്‍ക്കുകയാണെന്നും ജനാധിപത്യത്തെ തകര്‍ക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രമമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം അനിവാര്യമാണ്. പക്ഷെ അത് സത്യസന്ധമായ രീതിയില്‍ […]

Keralam

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു, ഹൈക്കോടതി ഇടപെടണം; വി ഡി സതീശൻ

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു; ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം. ‘ഭയാനക’ സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ […]

Keralam

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടമുണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന തീർത്ഥാടകർക്ക് പരുക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. […]

Keralam

ശബരിമല ദർശനം; സ്പോട്ട് ബുക്കിംഗ് ഇരുപതിനായിരമായി നിജപ്പെടുത്തും

ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ […]

Keralam

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

അനിയന്ത്രിത തിരക്ക് ശബരിമലയിൽ ദർശന സമയം നീട്ടി. ഇന്ന് 2വരെ ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പോലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ടാം പടിക്ക് താഴെ തിരക്ക് അനിയന്ത്രിതം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ […]

Health

ഇടയ്‌ക്കിടെയുള്ള നടുവേദന നിസാരമെന്ന് കരുതിയോ? ഭാവിയിൽ ഗുരുതരമായേക്കാം; മുന്നറിയിപ്പുമായി വിദഗ്‌ധർ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് നടുവേദന. നീണ്ട ജോലി സമയം, മോശം ശാരീരിക നില, വാർധക്യം എന്നിവയുടെ പാർശ്വഫലമായിട്ടാണ് നടുവേദനയെ കാണുന്നത്. എന്നാൽ നടുവേദനയെ നിസാരമായി കാണേണ്ട എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇത് ഒരു പക്ഷെ തെന്നിമാറുന്ന ഹെർണിയേറ്റഡ് ഡിസ്‌ക് അല്ലെങ്കിൽ ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്‌നത്തിൻ്റെ […]

Keralam

ശബരിമലയിൽ കുടിവെള്ളം കിട്ടാനില്ല, തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ; ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു: കെ സുരേന്ദ്രൻ

ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ നേട്ടം […]

Keralam

ശബരിമലയിൽ വൻ ഭക്തജനതിരക്ക്; നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ല; പന്തളത് നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് മടങ്ങി ഭക്തർ

ശബരിമലയിൽ വൻ ഭക്തജനതിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാതെ സന്നിധാനം. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്രം. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ […]