Entertainment

ധ്രുവ് വിക്രമിന്റെ കരിയർ ഹിറ്റ്, ബൈസൺ ഒടിടിയിലും മികച്ച പ്രതികരണം നേടുമോ? സ്ട്രീമിങ് തിയതി പുറത്ത്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ 65.69 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. നവംബര്‍ 21 മുതല്‍ […]

Keralam

ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( […]

Health

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും മല്ലിയിലയ്ക്ക് ആരാധകർ കുറവാണ്. അങ്ങനെ ചിലർ മല്ലിയിലയെ ഒഴിച്ചു നിർത്തുന്നതിന് പിന്നിൽ ജനിതകപരമായ കാരണമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. മല്ലിയിലയുടെ ​​ഗന്ധവും രുചിയുമാണ് പ്രധാന വിഷയം. എന്ത് കൊണ്ടാവും ചിലര്‍ക്ക് മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമല്ലാത്തത്? നാവിൽ രുചി അറിയാന്‍ സഹായിക്കുന്ന ഓള്‍ഫാക്ടറി റെസപ്റ്ററുകളിലെ OR6A2 […]

World

‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും’; ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് ഷെയ്ഖ് ഹസീന

തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു. കോടതിയിൽ […]

Keralam

‘ബിഎൽഒ അനീഷിനെ സിപിഐഎം ഭീഷണിപ്പെടുത്തി’ ശബ്ദസന്ദേശം പുറത്തുവിട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ BLO അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് ശബ്ദസംഭാഷണങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ആരോപണം. കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് വൈശാഖും അനീഷ് ജോർജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്. തനിക്ക് സമ്മർദമുണ്ടെന്ന് ഈ സംഭാഷണത്തിൽ അനീഷ് ജോർജ് […]

Keralam

ശാലിനി സനിൽ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥിയായി മത്സരിക്കും; പ്രഖ്യാപനം ഇറക്കി ബിജെപി ജില്ലാ നേത്യത്വം

നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16 -ാം വാർഡിലെ ബിജെപി സ്ഥാനാർഥിയായി ശാലിനി സനിൽ ജനവിധി തേടും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബിജെപി ജില്ലാ നേത്യത്വം പുറത്തിറക്കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയിൽ ഇന്നലെ മഹിള മോർച്ച നേതാവ് ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആർഎസ്എസ് നേതാക്കൾ അധിക്ഷേപിച്ചെന്നും തനിക്ക് പകരം […]

India

‘ബംഗ്ലാദേശ് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കും’; ഷെയ്ഖ് ഹസീനയുടെ വിധിയിൽ ഇന്ത്യയുടെ പ്രതികരണം

ഷെയ്ഖ് ഹസീനയെക്കുറിച്ച് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് വിധിയിൽ പ്രതികരണവുമായി ഇന്ത്യ.ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ സംരക്ഷിക്കപ്പെടണം. അതിനായി എല്ലാ പങ്കാളികളുമായും എപ്പോഴും ക്രിയാത്മകമായി ഇടപെടുമെന്നും ഇന്ത്യ വ്യക്തമാക്കി. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് […]

District News

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നവീകരിച്ച സാഹചര്യത്തിലാണ് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ലഭിച്ച ഏറ്റവും ഉയര്‍ന്ന അംഗീകാരം […]

Keralam

കസ്റ്റഡി മര്‍ദനം: നിര്‍മ്മാണ തൊഴിലാളിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍, എസ്‌ഐയില്‍ തുക നിന്നും ഈടാക്കാം

നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ . മര്‍ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിന് ഒരു ലക്ഷം രൂപ നല്‍കണം എന്നാണ് നിര്‍ദേശം. തുക സുരേഷിനെ മര്‍ദിച്ച എസ്‌ഐ പി ആര്‍ രാഹുലിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ […]

Keralam

സാങ്കേതിക തകരാർ; റൺവേയിലേക്ക് കടക്കവേ പണിമുടക്കി എയർ ഇന്ത്യ

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാർജിക്കു പോകണ്ട ഫ്ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് തകരാർ അധികൃതർക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. […]