Keralam

‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം’; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പെടെ പ്രകടനപത്രികയിലുണ്ട്. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഎം സംസ്ഥാന […]

Keralam

‘ഐഇഡി സ്ഥാപിച്ചിട്ടുണ്ട്, ഏത് നിമിഷവും പൊട്ടിത്തെറിക്കാം’; വിഴിഞ്ഞത്ത് ബാങ്കിന് ബോംബ് ഭീഷണി

വിഴിഞ്ഞം മുക്കോലയിൽ ബാങ്കിൽ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്. ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടാകാം എന്നും ബാങ്ക് മാനേജരുടെ മെയിലിലേക്ക് വന്ന ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ബാങ്കിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. […]

Health

ഒരു ദിവസം 500 മില്ലിയില്‍ താഴെ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാമോ ?

തിരക്കുപിടിച്ച് ജോലിചെയ്യുമ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓടിനടക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതുമടക്കം പലകാര്യങ്ങളും മറന്നുപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്. അതൊന്നും വലിയ കാര്യമില്ല എന്നാണോ?. അസുഖങ്ങളോ കടുത്ത ചൂടോ ഉണ്ടാകുമ്പോള്‍ മാത്രമേ നിര്‍ജലീകരണം ഗുരുതരമാകൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ […]

India

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം ഡൽഹി സ്ഫോടനക്കേസിൽ […]

Keralam

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ് ഐ ടി സംഘത്തിൻറെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെ തൂണുകളിലെ സ്വർണ്ണപ്പാളികൾ അഴിച്ചാണ് പരിശോധന നടത്തിയത്. കട്ടിളയിലെ സ്വർണ്ണപ്പാളികൾ അഴിച്ചെടുത്തു. ദ്വാരപാലക ശില്പത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു. സന്നിധാനത്ത് വെച്ച് തന്നെയാണ് ഇവ പരിശോധിക്കുന്നത്. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ […]

Keralam

‘കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും, തെരുവുനായ ശല്യം ഇല്ലാതാക്കും’; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ് . കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം. ലഹരി വിരുദ്ധ പ്രചാരണം പ്രകടനപത്രികയിലുണ്ട്.തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം. തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കും.ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ […]

Keralam

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന

ശബരിമല സ്വർണകൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, […]

India

പാൻ കാർഡ് പ്രവർത്തന രഹിതമാകുമോ? ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇത്; അറിയേണ്ടതെല്ലാം

ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പെർമനൻ്റ് അക്കൗണ്ട് നമ്പർ (പാൻ). ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിന് പാൻ നിർബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139 A പ്രകാരം നികുതിദായകർക്ക് ഒരു പെർമനൻ്റ് അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ നിങ്ങളുടെ ആധാറുമായി പാൻ ലിങ്ക് […]

Keralam

‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്‌, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’: കേരള ഹൈക്കോടതി

വൈഷ്ണയെ ഒഴിവാക്കിയത് നീതികേട് എന്ന് കേരള ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളിൽ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അല്ലെ […]

India

ശത്രു ഡ്രോണുകള്‍ കണ്ടെത്താൻ ‘ലേസർ കണ്ണുകള്‍’, മാർക്ക് 2 ഇന്ത്യൻ സായുധ സേനയുടെ ഭാഗമാകുന്നു, ഒന്നും രണ്ടുമല്ല 16 എണ്ണം

ന്യൂഡൽഹി: ശത്രു ഡ്രോണുകളെ കണ്ടെത്താനും അവ നിർവീര്യമാക്കാനുമുള്ള പുത്തൻ സംവിധാനം തങ്ങളുടെ ഭാഗമാക്കാൻ ഒരുങ്ങി ഇന്ത്യൻ സായുധ സേനകൾ. ഇന്ത്യൻ കരസേനയും വ്യോമസേനയും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇൻ്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇൻ്റർഡിക്ഷൻ സിസ്റ്റം (മാർക്ക് 2). ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് […]