India

ബിഹാർ സർക്കാർ രൂപീകരണം; എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ

ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും.പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ആവിശ്യപ്പെട്ടേക്കും. പുതിയ മന്ത്രിസഭയിൽ ജെഡിയുവിന്റെ 10-14 മന്ത്രിമാരും ബിജെപി വനിതാ പ്രാതിനിധ്യം ഉറപ്പാക്കി […]

Keralam

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. പൂർണമായും അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ […]

Keralam

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു‌

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും നായാട്ടിന് പോയിരുന്നു. റബ്ബർ എസ്റ്റേറ്റിൽ നിന്ന് പന്നിയെ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ്‌ […]

Keralam

‘ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണം വ്യക്തിപരമായ മാനസിക വിഭ്രാന്തി’; അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ബിജെപിയിലെ ആത്മഹത്യാ വിവാദങ്ങള്‍ സംഘടനാപരമായി അന്വേഷിക്കും. വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ […]

Keralam

ബിജെപി പ്രവർത്തകരുടെ ആത്മഹത്യകളെ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ ന്യായീകരിക്കാൻ കഴിയും; ഗുരുതര ആരോപണമാണ് പുറത്തുവരുന്നത്, മന്ത്രി വി ശിവൻകുട്ടി

ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപി -ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം,സാമ്പത്തിക ക്രമക്കേട്, തുടങ്ങിയവ കേരളിയ പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. പാർട്ടി നേതൃത്വത്തിനെതിരെ അതീവഗുരുതര ആരോപണമുയർത്തിയാണ് […]

Entertainment

ഇതിന് മേലെ വെക്കാനുണ്ടോ മലയാളിക്ക് മറ്റൊരു ആക്ഷന്‍ ഹീറോയെ?; അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. ഡയലോഗിലും രൂപത്തിലും വേഷത്തിലും ആക്ഷനിലും വേറിട്ടു നിന്ന താരം നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളിയുടെ മങ്ങാത്ത ഓര്‍മയാണ്. നെഞ്ചുവിരിച്ചുള്ള നടത്തം, ബെല്‍ബോട്ടം പാന്റ്സ്, സണ്‍ഗ്ലാസ്സ്, മാസ്സ് ഡയലോഗുകള്‍, വേറിട്ട അംഗചലനങ്ങള്‍ ഇവയെല്ലാം പറഞ്ഞാല്‍ തന്നെ മലയാളികളുടെ […]

Keralam

‘എത്ര കൊമ്പനായാലും ഞാൻ അവർക്കെതിരെ ഫൈറ്റ് ചെയ്യും, എന്റെ എല്ലാം ഞാൻ സംഘടനയ്ക്ക് കൊടുത്തു’; ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ. മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നൽകിയിട്ടും ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന, എസ്ഐടി സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പോലീസും പമ്പയിൽ എത്തി. സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ […]

Keralam

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തി യുവാവ്; പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു, പ്രതിക്കായി തിരച്ചില്‍

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരന് പരിക്ക്. യുവാവിനെ പിടികൂടാന്‍ ശ്രമിച്ച ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്. ബൈക്കിനെ പിന്തുടര്‍ന്ന് പിന്നില്‍ പിടിത്തമിട്ടെങ്കിലും പോലീസുകാരന്റെ ശ്രമം വിഫലമായി. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ പമ്പ് […]

Entertainment

നെഗറ്റീവ് റിവ്യൂസിനും തളർത്താനായില്ല, ബോക്സ് ഓഫീസിൽ അടിച്ചുകയറി രശ്‌മികയുടെ ‘താമ’

മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തിയേറ്ററിലെത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയെന്നാണ് പ്രതികരണങ്ങൾ. അതേസമയം, ഗംഭീര കളക്ഷൻ […]