Uncategorized

നൗഗാം പൊലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: ഊഹാപോഹങ്ങൾ വേണ്ട, അട്ടിമറിയല്ലെന്ന് പൊലീസ്

ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ വിശദീകരണം. പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. ഇന്നലെ രാത്രി […]

Keralam

കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം സൃഷ്ടിക്കാൻ ജനങ്ങൾ അവസരം നൽകും. വികസനത്തിന് ജനങ്ങൾ മാറ്റം കൊണ്ടുവരും. ബീഹാറിൽ കണ്ടത് ആത്മാർത്ഥമായി പ്രവർത്തിച്ച സർക്കാരിനുള്ള അംഗീകാരം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. എസ്ഐആർ വഴി ഒരു വ്യക്തത […]

Uncategorized

‘സ്വർണം ചെമ്പാക്കാൻ കൂട്ട് നിന്നു, പോറ്റി വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി’; എ പത്മകുമാറിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക […]

India

വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

മംഗളൂരുവില വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെയാണ് ശരീരത്തിൽ രക്തം പുരണ്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് കൂടി ഇയാൾ […]

India

ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് രണ്ട് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും അൽ- ഫലായിൽ നിന്നുള്ള ഡോക്ടർമാരാണ്. സ്ഫോടനം നടന്ന ദിവസം ഈ ഡോക്ടർമാരിൽ ഒരാൾ ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരം. ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ അൽ-ഫലാ യൂണിവേഴ്‌സിറ്റിയുടെ അംഗത്വം […]

Uncategorized

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ.ഔദ്യോഗിക പ്രഖ്യാപനമായി.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den!  സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ […]

Keralam

‘കോൺഗ്രസ്‌ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു, മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക’; പത്മജ വേണുഗോപാൽ

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ […]

Business

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു […]

Keralam

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി […]

Keralam

ശിവപ്രിയയുടെ മരണം; വിദഗ്‌ധ സമിതി റിപ്പോർട്ട് തള്ളി കുടുംബം, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തൽ അംഗീകരിക്കാതെ കുടുംബം. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് ശിവപ്രിയയുടെ കുടുംബം. എസ് എ ടി ആശുപത്രിയിൽ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ […]