Keralam

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്ത് സിബിഎസ്ഇ കലോത്സവം നിർത്തിവെച്ചു, കോഴിക്കോട് വീടുകൾക്ക് കേടുപാട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയത്ത് കനത്ത മഴ തുടരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നു. മഴപെയ്ത് വെള്ളം കയറിയതിനെ തുടർന്ന് സിബിഎസ്ഇ […]

India

ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു; അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് താംബരത്തിന് സമീപം വിമാനം ചതുപ്പിൽ തകർന്നു വീണത്. സ്ഥിരം പരിശീലനത്തിനായി ഉപയോഗിക്കുന്ന പൈലറ്റസ് PC -7 വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് […]

India

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി. മത്സരിച്ച 33 സീറ്റുകളിൽ ഏതാനും സീറ്റുകളിൽ മാത്രമാണ് ഇടതുപാർട്ടികൾക്ക് മുന്നേറാനായത്. 2020 ലെ തിരഞ്ഞെടുപ്പിൽ, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൊത്തം മത്സരിച്ച സീറ്റുകളിൽ 29 സീറ്റുകളിൽ 16 എണ്ണത്തിലാണ് ഇടതുപക്ഷം അന്ന് വിജയിച്ചത്. […]

Keralam

ഇനി കേരളത്തിന്റെ ഊഴം, ബിഹാർ നൽകുന്ന സന്ദേശം വ്യക്തം: രാജീവ് ചന്ദ്രശേഖർ

ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടത്. ബിഹാറിലെ ജനങ്ങൾക്ക് ബിജെപിയെയും എൻഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ചൊവ്വാഴ്ച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് തടഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. നേരത്തെ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും […]

Keralam

‘ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല’; വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശിവപ്രിയയ്ക്കുണ്ടായ അണുബാധയ്ക്ക് കാരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നിന്നല്ല യുവതിയ്ക്ക് അണുബാധയുണ്ടായിരിക്കുന്നത്. ആശുപത്രി മാനദണ്ഡങ്ങൾ അധികൃതർ പാലിച്ചിട്ടുണ്ടെന്നും വിദഗ്ദ സമിതി. റിപ്പോർട്ട് ഡിഎംഎയ്ക്ക് കൈമാറി. പ്രസവത്തിനായി […]

Keralam

മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ടേക്ക് പോകുന്നു: കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരന്റെ പരിഹാസം. എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ. സ്വര്‍ണ്ണം മുതല്‍ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പിൽ അതൃപ്തി, കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കണം; കെപിസിസി അധ്യക്ഷന് കത്തയച്ച് അലോഷ്യസ് സേവ്യർ

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി കെഎസ്‌യു. ആദ്യഘട്ട പട്ടികയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കണമെന്ന് ആവശ്യം. കെപിസിസി അധ്യക്ഷന് കത്തയച്ചു. തല്ല് ചെണ്ടയ്ക്കും കാശ് മാരാർക്കും എന്ന നയം പാർട്ടി സ്വീകരിക്കില്ലായെന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ  […]

India

മോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായി, ബിഹാറിനെ സേവിക്കാനിറങ്ങി; ഗായിക മൈഥിലി ഠാക്കൂർ വമ്പൻ ജയത്തിലേക്ക്; 7000 വോട്ടുകൾക്ക് മുന്നിൽ

ബിഹാറിലെ അലിനഗറിൽ വ്യക്തമായ മുന്നേറ്റവുമായി എൻഡിഎ സഖ്യം. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ അലിനഗറിൽ മുന്നേറുന്നു. നിലവിൽ 49000 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു. ബീഹാർ തെരഞ്ഞെടുപ്പിൽ അലിനഗറിൽ നിന്ന് മുന്നിലുള്ള ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ, തന്റെ ലീഡ് “ഒരു സ്വപ്നം പോലെ” എന്ന് […]

India

പ്രചാരണത്തിന് പോയവര്‍ പറയട്ടെ; എന്നെ വിളിച്ചിട്ടില്ല; ബിഹാര്‍ തോല്‍വിയില്‍ ശശി തരൂര്‍

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും തരൂര്‍ പറഞ്ഞു. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് […]