രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല
കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിക്കുകയായിരുന്നു എന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ല. […]
