Keralam

തദ്ദേശതിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നാം ടേമിലേക്കുള്ള കുതിപ്പ് ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്. SIRൽ കേരളമാണ് ഏറ്റവും പിന്നിൽ എന്ന വിവരം വന്നു. BLOമാർ തിരക്ക് പിടിച്ച അവസ്ഥയിയാണ്. SIR മാറ്റി വെക്കാൻ ബിജെപി ഒഴികെ എല്ലാവരും […]

Keralam

‘സിപിഐഎം എനിക്ക് നലകിയത് വലിയ പരിഗണന, ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല’; സീറ്റ് നല്‍കാത്തതിന്റെ കാരണം വിശദീകരിച്ച്‌ പി പി ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളെ ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ […]

Keralam

പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് […]

Keralam

‘തിരുവനന്തപുരത്ത് സർപ്രൈസ് മേയറെ പ്രഖ്യാപിക്കും; സ്വർണ്ണക്കൊള്ള പ്രചരണ വിഷയം ആക്കും’; കെ സുരേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയറെ തീരുമാനിക്കുക. ശബരിമലയും സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കുമെന്നും കെ സുരേന്ദ്രൻ  പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ നേരത്തെ മുതൽ തയാറെടുപ്പുകൾ നടത്തിയിരുന്നു. ബാക്കി സ്ഥാനാർഥികളെ ഉടൻ […]

India

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം […]

Keralam

ശബരിമല സ്വർണ്ണ കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണ കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ […]

Keralam

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം. സാധാരണ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റും കുടുംബസാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് […]

Keralam

ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ; ജാക്കി പ്രവർത്തിച്ചില്ല

അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ […]

Keralam

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തുലാവര്‍ഷത്തിന്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]