Keralam

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. […]

Keralam

‘പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം; കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല’; ബിനോയ് വിശ്വം

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം […]

Sports

ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തില്‍ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല്‍ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തീരുമാനം തുറന്നു […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി എ പത്മകുമാര്‍; ആരോഗ്യപ്രശ്‌നമെന്ന് കത്ത്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ സാവകാശം തേടി എ പത്മകുമാര്‍. വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് സാവകാശം തേടിയതെന്നാണ് സൂചന. സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കയാണോ പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. എ പത്മകുമാറിനെ അധികം വൈകാതെ ചോദ്യം ചെയ്യാന്‍ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചുമത്തി; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചുമത്തി പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘത്തോട് സാവകാശം തേടി. ദേവസ്വം മന്ത്രിയുടെ രാജി […]

India

ഡൽഹി സ്ഫോടനം; അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ; വൈറ്റ് കോളർ സംഘം ഡൽഹിയിൽ നിന്നും വാങ്ങിയത് 2 കാറുകൾ

ഡൽഹി സ്ഫോടന കേസിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ. 10 അംഗ സംഘത്തെയാണ് രൂപീകരിച്ചത്. എൻഐഎ ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയൽ എൻഐഎയ്ക്ക് കൈമാറും.ഐ‌ജി, രണ്ട് ഡി‌ഐ‌ജിമാർ, മൂന്ന് എസ്‌പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേസ് ചർച്ച ചെയ്യാൻ […]

India

ഡൽഹി സ്ഫോടനം: ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. തജാമുൾ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ആണ് ഇയാൾ ഡോക്ടർ ആയി ജോലി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്‌ഡ്‌ നടക്കുന്നു. സോപോർ,കുൽഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽ റെയ്‌ഡ്‌ […]

Business

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒറ്റയടിയ്ക്ക് വർധിച്ചത് 1800 രൂപയാണ്. എന്നാൽ ഉച്ചയ്ക്ക് 320 രൂപ […]

India

ഫരീദാബാദ് ഭീകര സംഘം ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം; ദീപാവലി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആക്രമണത്തിന് പദ്ധതിയിട്ടു

സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഫരീദാബാദിൽ അറസ്റ്റിലായ […]

Keralam

ശബരിമല പോലീസ് കൺട്രോളറായി ആർ കൃഷ്‌ണകുമാറിൻ്റെ നിയമനം; സ്വഭാവ ശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്തെ പുതിയ പോലീസ്  കൺട്രോളറെ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയതായി നിയമിച്ച ആർ കൃഷ്‌ണകുമാറിൻ്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സർവീസ് കാലയളവിലെ പ്രകടനം, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങി മുഴുവൻ വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ […]