Movies

ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം; ‘പൊങ്കാല’യിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച റിലീസിന് കാരണമെന്ന് സംവിധായകൻ

പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി ബിനിൽ. നവംബർ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ വളരെ […]

Business

സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 94,000ന് മുകളില്‍ വരുന്നത്. രണ്ടു ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച […]

Entertainment

മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് തീയതി പുറത്ത്; ചിത്രം ഡിസംബർ 5 ന് ആഗോള റിലീസ്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ റിലീസ് തീയതി പുറത്ത്. ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും […]

Keralam

സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും ; അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, […]

Keralam

ബാർക്ക് റേറ്റിങ്ങ് തട്ടിപ്പിൽ കേന്ദ്ര – സംസ്ഥാന സർക്കാർ അന്വേഷണം നടത്തണം; രാജീവ് ചന്ദ്രശേഖർ

ബാർക്ക് റേറ്റിങ് തട്ടിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റേറ്റിങ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഒരാൾ വന്ന് ചാനൽ തുടങ്ങി പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു അപകടകരമാണ്. 20,30 വർഷമായി നന്നായി ജോലി ചെയ്യുന്നവരെ ബാർക്ക് തട്ടിപ്പിലൂടെ പുറകിൽ ആക്കുന്നതിൽ […]

Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍; അവസാന നിമിഷം വരെ പൊരുതി ഓസ്ട്രിയ

ഖത്തറില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍. ഖത്തറിലെ അല്‍ റയാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടം സ്വന്തമാക്കിയത്. 32-ാം മിനിറ്റില്‍ ഡുവാര്‍ട്ടെ കുന്‍ഹയുടെ ബോക്‌സിലേക്കുള്ള കട്ട് ബാക്ക് പാസില്‍ നിന്ന് ബെന്‍ഫിക്കയുടെ അനിസിയോ […]

World

അയയാതെ പുടിൻ; യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തും

അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന […]

Keralam

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്‍കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വ്യാജപ്രചാചരണങ്ങളില്‍ വാഹന ഉടമകള്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്ന് എംവിഡി മുന്നറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും സര്‍വീസ് സ്റ്റേഷനുകള്‍ക്കും […]

Keralam

വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം ,ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്, പുറത്താക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന […]