District News

കോട്ടയം പാലായിൽ അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി; അവയവങ്ങൾ‌ ദാനം ചെയ്തു

കോട്ടയം പാലായിൽ അപകടത്തിൽ മരിച്ച റോസമ്മയിലൂടെ അഞ്ച് പേർക്ക് പുതുജന്മം. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കളാണ് അവയവങ്ങൾ ദാനം […]

World

അമേരിക്കയിലെ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ അന്തിമ നീക്കം; സെനറ്റില്‍ പാസായ ധനാനുമതി ബില്‍ ഇന്ന് ജനപ്രതിനിധിസഭയില്‍

അമേരിക്കയിലെ 41 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാനുള്ള അന്തിമനീക്കങ്ങള്‍ തുടരുന്നു. സെനറ്റില്‍ പാസായ ധനാനുമതി ബില്‍ ഇന്ന് ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ 41 ദിവസം നീണ്ടുനിന്ന സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് വിരാമമാകും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനാണ് വിരാമമാകുന്നത്. ഇന്നലെ മുതല്‍ നിരവധി […]

District News

തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയിൽ പ്രശ്നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിൽ’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുന്നണിയിൽ പ്രശ്നങ്ങളില്ല. അസംതൃപ്തരായ ആളുകൾ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വർണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുന്നണിയിൽ ഭിന്നത ഉണ്ടെന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. തർക്കം ഉണ്ടായിട്ടില്ല, […]

Health

സമ്മറിലും അഞ്ചിലൊന്ന് എ & ഇ രോഗികള്‍ക്കും ചികിത്സ ഹോസ്പിറ്റൽ കോറിഡോറിൽ

ലണ്ടൻ, യു കെ:  എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന വിന്ററിനു മുമ്പേ തന്നെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിൽ. വിന്ററില്‍ നടക്കുന്ന കോറിഡോർ ചികിത്സ സമ്മറിലും നടക്കുകയാണ്. സമ്മറിലും എന്‍എച്ച്എസില്‍ അഞ്ചിലൊന്ന് എ & ഇ രോഗികള്‍ക്കും ചികിത്സ കോറിഡോറിൽ ആയിരുന്നെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ഇത് ഇപ്പോള്‍ സാധാരണ […]

World

ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം

ഹെർഫോർഡ്, യു കെ:  ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം നിലവിൽ വന്നു. ബാബു തോമസ് അസോസിയേഷൻ പ്രസിഡന്റായും സ്മിത തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. വൈസ് പ്രസിഡന്റായി റാണി കുര്യനും ജോയിന്റ് സെക്രട്ടറിയായി ഋഷി നന്ദകുമാറും ട്രഷററായി അബി മാണിയും തിരഞ്ഞെടുക്കപ്പെട്ടു. രേവതി തമ്പി, എൽസ […]

Keralam

‘ശബരിമല സ്വര്‍ക്കൊള്ളയില്‍ സിപിഎം പങ്ക് തെളിഞ്ഞു; വാസുവിന്റെ പിന്‍ബലം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍’

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍ വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ വാസു മാത്രമല്ല, മുന്‍ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാല്ലത്തെ ദേവസ്വം ബോര്‍ഡുകളും പ്രതിപ്പട്ടികയില്‍ വരുമെന്നും വിഡി സതീശന്‍ […]

Keralam

തിരുവനന്തപുരം മ്യൂസിയം വളപ്പിലെ തെരുവ് നായ ആക്രമണം; അഞ്ചു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ആന്റി റാബിസ് വാക്സിൻ എടുത്തു. മ്യൂസിയം വളപ്പിൽ രാവിലെ നടക്കാൻ ഇറങ്ങിയവരെയാണ് തെരുവുനായ ആക്രമിച്ചത്. മ്യൂസിയം വളപ്പിലേക്ക് ഭക്ഷണ വസ്തുക്കൾ കൊണ്ടുവരുന്നതിന് പൂർണ വിലക്കേർപ്പെടുത്തി. പാലോട് SIAD ൽ […]

Keralam

ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് […]

Keralam

ശബരിമല സ്വർണക്കൊള്ള: എൻ വാസു റിമാൻഡിൽ

ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ റിമാൻഡ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് റിമാൻഡ്. എസ്ഐടി പിന്നീട് കസ്റ്റഡി അപേക്ഷ റാന്നി കോടതിയിൽ നൽകും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ […]

Keralam

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ: കേന്ദ്രത്തിന് കത്ത് നൽകുന്നത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ സിപിഐ

പി.എം ശ്രീ പദ്ധതി മരവിപ്പിച്ചത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകുന്നത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ സിപിഐ. മനപൂർവം കത്ത് വൈകിക്കുന്നെങ്കിൽ ഇടപെടാനാണ് സിപിഐ തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കത്തയക്കാൻ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് തീരുമാനം. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചെങ്കിലും അക്കാര്യം ഇതുവരെയും […]