Keralam

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണം; പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തും, വനംമന്ത്രി

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഈ കാര്യം ഗുരുതരമായി കാണുമെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവസ്ഥലം […]

India

ഡൽഹി സ്ഫോടനം; എൻഐഎ അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകൾ തുടരുകയാണ്. ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ […]

Keralam

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. ജനറല്‍ സീറ്റില്‍ കൂടി വനിതകളെ പരിഗണിക്കുന്നുണ്ടെന്നും, സംവരണത്തിനും അപ്പുറത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എറണാകുളം […]

Movies

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഇത്തിരി നേരത്തിലെ മനോഹര പ്രണയ ഗാനമായ “മധുരമൂറുന്ന” എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേര’ത്തിലെ ഈ ഗാനം പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കുമുള്ള ഒരു സമ്മാനം തന്നെയാണ്. […]

Keralam

കെട്ടിവയ്‌ക്കേണ്ടത് 5000 രൂപ വരെ, ചെലവഴിക്കേണ്ടത് 25,000 രൂപ വരെ; തദ്ദേശ തെരഞ്ഞെടുപ്പിലെ കാശിൻ്റെ കണക്കറിയാം

തിരുവനന്തപുരം: കേരളം മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തേക്ക് കൂടി കടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ പൊടി പൊടിക്കുന്ന പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ജനശ്രദ്ധയാകർഷിക്കാൻ പ്രൗഡ ഗംഭീരമായ പ്രചരണത്തിനായി പരസ്പരം മത്സരിക്കുകയാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ പേരിൽ കണക്കില്ലാതെ പണം ചെലവഴിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു നൽകുന്നില്ല. […]

Keralam

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി

തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ […]

India

‘ഉമര്‍ ശാന്ത സ്വഭാവക്കാരന്‍, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല’ ; സഹോദരന്റെ ഭാര്യ

ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. അധികം സംസാരിക്കാറില്ല. ഒന്നിലും ഇടപെടാറില്ല. അധികം സുഹൃത്തുക്കളുമില്ല. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്. സ്‌ഫോടനത്തിന് പിന്നില്‍ […]

India

ഡൽഹി സ്ഫോടനക്കേസ്; അന്വേഷണത്തിന് അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്

ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത ഫരീദാബാദിലെ അൽ ഫലാഹ് […]

Keralam

10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതേസമയം സുരക്ഷ ഓഡിറ്റിംഗ് പോലും […]

Keralam

‘മാറ്റിയതില്‍ വിഷമം എന്തിനാണ്; കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്’ ; മറുപടിയുമായി പിഎസ് പ്രശാന്ത്

കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് […]