India

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയ്ക്കെതിരെ സിബിസിഐ. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കും. ഇന്ത്യ എപ്പോഴും ഒരു പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്നും സിബിസിഐ വ്യക്തമാക്കി. ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ എന്ന മോഹൻ ഭഗവതിന്റെ പ്രസ്താവനയാണ് സിബിസിഐ ശക്തമായി തള്ളിയത്. […]

Keralam

ശിവപ്രിയയുടെ മരണം; അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചു

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചു. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണസമിതി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നാലം​ഗ സമിതി നാളെ അന്വേഷണം ആരംഭിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം […]

India

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പോലീസ്; 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

വൻ ഭീകരാക്രമണ പദ്ധതി തകർത്തത് ജമ്മു കശ്മീർ പോലീസ്. ഡൽഹിക്കടുത്ത് ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി. രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫരീദാബാദ്–ജമ്മു കശ്മീർ പോലീസുകൾ സംയുക്തമായാണ് വൻ ഭീകരാക്രമണ പദ്ധതി തകർത്തത്. സ്ഫോടക […]

Keralam

മന്ത്രിയുടെ ഗാരിജിലേക്ക് പുതിയ അതിഥി; സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കി ഗണേഷ് കുമാര്‍

മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ വാഹനം സ്വന്തമാക്കി മന്ത്രി കെബി ഗണേഷ് കുമാര്‍. മെഴ്സിഡീസ് ബെന്‍സും ഔഡിയും ബി എം ഡബ്ള്യുമെല്ലാം അണിനിരന്ന ഗാരിജിലേക്കാണ് പുത്തന്‍ സ്‌കോര്‍പിയോ എന്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് കളര്‍ ഓപ്ഷനാണ് പുത്തന്‍ എസ് യു വി യ്ക്കായി ഗണേഷ് കുമാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രി എന്ന നിലയില്‍ […]

Keralam

തെക്കന്‍ കേരളത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രതാ നിർദേശം

തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം അറിയിച്ചു. തുലാവര്‍ഷം സജീവമായതോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് […]

Keralam

പി എം ശ്രീ: ‘സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചു’; മന്ത്രി വി ശിവൻകുട്ടി

പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചു. സബ് കമ്മിറ്റി റിപ്പോർട്ട്‌ വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര […]

Keralam

ഭാര്യയെ കാണാനില്ല, നാലു വയസ്സുള്ള മകനുമായി ബസിന് മുന്നിലേക്ക് ചാടി പിതാവ്; ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി

നാലുവയസ്സുള്ള കുട്ടിയുമായി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനെത്തുടർന്ന് രണ്ടുപേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. റോഡരികിലൂടെ മകനുമൊപ്പം വന്നയാൾ പെട്ടെന്ന് റോഡിന്റെ മധ്യത്തിലേക്കിറങ്ങി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. […]

Keralam

സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്തു, കാറിലെത്തിയവര്‍ അക്രമം നടത്തിയെന്ന് പതിനാലുകാരന്‍; ഒടുവില്‍ ട്വിസ്റ്റ്‌

ഉപ്പളയില്‍ സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്ത പതിനാലുകാരന്‍ പിടിയില്‍. വെടിവയ്ക്കാനുപയോഗിച്ച എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പുണ്ടായ സമയത്ത് പതിനാലുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റു രണ്ടു മക്കളും പുറത്തു പോയിരുന്നു. വെടിവയ്പ്പുണ്ടായെന്ന കാര്യം കുട്ടിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും പരിശോധന […]

Keralam

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത […]

Keralam

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വകുപ്പ് മേധാവിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടി. കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി […]