Keralam

‘സാമ്പാറിന് രുചിയില്ല’; കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർഗോഡ് കേരള – കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

കാസർഗോഡ് കേരള -കേന്ദ്ര സർവകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി. സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി.ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരെ മാത്രം വൈസ് ചാൻസിലർ പ്രൊഫ. സിദ്ധു പി അൽഗൂർ നടപടിയെടുത്തെന്നാണ് ആരോപണം. ദളിത് വിഭാഗക്കാരോട് വൈസ് ചാൻസിലർ മോശമായി […]

Keralam

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഉത്തരവിറക്കി സർക്കാർ

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ […]

Keralam

സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടായെങ്കില്‍ അത് പത്രികാസമര്‍പ്പണത്തിന് മുന്‍പായി പരിഹരിക്കുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടായെങ്കില്‍ അത് പത്രികാസമര്‍പ്പണത്തിന് മുന്‍പായി പരിഹരിക്കുമെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് മുന്‍പായി ലീഡറുടെ സന്തതസഹചാരിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് പോകുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?. അതിന് മേലേയാണോ സന്തത സഹചാരികള്‍ എന്നായിരുന്നു മുരളീധരന്റെ […]

Keralam

ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ബന്ധുക്കളുടെ പരാതിയിൽ ശിവപ്രിയയുടെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് […]

Keralam

തമ്മനം കുടിവെള്ള ടാങ്ക് തകർച്ച; ജല വിതരണം വൈകും, മന്ത്രി റോഷി അഗസ്റ്റിൻ

എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ ആയി മാത്രമേ പുനരാരംഭിക്കൂ. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം […]

Keralam

കോഴിക്കോട് അങ്കം കുറിച്ച് കോണ്‍ഗ്രസ്, 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് വരുമെന്ന് ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരായ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്ന് […]

Keralam

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മിഷന്‍ 2025 പ്രഖ്യാപിച്ച് നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ മികച്ച വിജയം […]

Keralam

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . എല്ലാ കോർപ്പറേഷനുകളിലും ജയിക്കണം എന്നാണുള്ളത് അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോർപ്പറേഷന്റെ സ്വാധീനം വർധിപ്പിക്കും. തൃശൂർ കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കണ്ണൂർ കോർപ്പറേഷൻ തിരികെ പിടിക്കും എം […]

Keralam

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോര്‍പറേഷനിലേക്കുള്ള മത്സരത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പാര്‍ട്ടിവിട്ടു

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയുടെ രാജി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ […]