India

‘ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരം’; പുകഴ്ത്തി ശശി തരൂര്‍

കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപ് നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തല്‍. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്. എല്‍ കെ […]

Keralam

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാ‍ർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ വിശ്വാസികൾക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതിൽ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ […]

Health

പുഴുങ്ങുന്നതിന് മുൻപ് മുട്ട കഴുകാറുണ്ടോ?

പോഷകങ്ങളുടെ സമ്പന്നത കൊണ്ട് മുട്ടയൊരു സൂപ്പർ ഫുഡ് ആണെന്നതിൽ തർക്കമില്ല. എന്നാൽ മുട്ടയുടെ കാര്യത്തിൽ പാലിക്കേണ്ട ശുചിത്വം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. ഫാമുകളില്‍ നിന്നും നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകള്‍ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്. മുട്ട കഴുകേണ്ടതുണ്ടോ? […]

Keralam

തിരുവനന്തപുരം കോർപറേഷനിൽ മത്സരിക്കാൻ ആർ ശ്രീലേഖയും രാജേഷും പദ്മിനി തോമസും; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും. പാളയത്ത് മുന്‍ അത്‌ലറ്റ് […]

Keralam

എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിലാണ് ആശുപത്രിയ്‌ക്കെതിരെ കുടുംബം രംഗത്തെത്തിയത്. പ്രസവശേഷം ആശുപത്രിയില്‍ […]

Health

‘പേപ്പര്‍ കപ്പിലാണോ ചായ കുടി ?’ സൂക്ഷിച്ചോളൂ, കാൻസർ സാധ്യതയെന്ന് പഠനം

പുറത്ത് പോകുമ്പോഴും പല പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ചായ നമുക്ക് പേപ്പര്‍ കപ്പില്‍ ലഭിക്കാറുണ്ടല്ലേ. റീ യൂസബിള്‍ അല്ലാത്ത ഈ ചായ കപ്പുകള്‍ ശുചിത്വത്തിന് ശ്രദ്ധ നല്‍കുന്നവര്‍ മികച്ച ഒരു ഓപ്ഷനായി കാണുന്നു. എന്നാല്‍ ഈ പേപ്പര്‍ കപ്പുകള്‍ക്ക് പിന്നില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഐഐടി […]

World

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാന്റെ വടക്കൻ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 […]

Health

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?

ഉരുളക്കിഴങ്ങ് വിഭവങ്ങൾ നമ്മുടെ വീടുകളിൽ വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അടുക്കളയിൽ ഉരുളക്കിഴങ്ങ് സ്റ്റോക്ക് ഉണ്ടാകും. എന്നാൽ ഇതിൽ ചിലതിലൊക്കെ ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടും. അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോ​ഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ […]

Keralam

‘അത് വിവാദഗാനം അല്ല, ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്’; ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

എറണാകുളം- ബംഗളൂരു വന്ദേഭാരത്എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആണ് അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു […]

District News

വീട്ടിൽ കയറി വയോധികയെ ആക്രമിച്ച ശേഷം വള മോഷ്ടിച്ചെന്ന് പരാതി; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. കുറിച്ചി സാമിക്കവലയിൽ അന്നമ്മ(80)യുടെ വള മോഷണം പോയി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അന്നമ്മയുടെ മക്കൾ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. തിരികെ എത്തിയപ്പോൾ കൈയിൽ മുറിവേറ്റ അന്നമ്മയെയാണ് കണ്ടത്. രാവിലെ വീട്ടിലെത്തിയ […]