India

‘പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇത് കണ്ട് ലജ്ജിക്കണം’; സ്കൂൾ കുട്ടികൾക്ക് പത്ര കടലാസിൽ ഉച്ചഭക്ഷണം നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തിന്റെ ഭാവിയായ നിഷ്കളങ്കരായ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലും ഇല്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓർത്ത് ലജ്ജയാണ് തോന്നുന്നത്. 20 വർഷത്തിലേറെയായ ബിജെപി ഭരണത്തിൽ കുട്ടികളുടെ പ്ലേറ്റുകൾ […]

Keralam

പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ചികിത്സാസഹായമായി അനുവദിച്ചിരിക്കുന്നത്. . കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒൻപതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24 നായിരുന്നു സംഭവം. […]

Keralam

‘ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റിയത് കൊണ്ട് മാത്രം രക്ഷപ്പെടാൻ കഴിയില്ല, ; രമേശ്‌ ചെന്നിത്തല

കാസർകോട്: ദേവസ്വത്തെ പരിപൂർണമായി കൊള്ളക്കാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് രമേശ്‌ ചെന്നിത്തല. ‘കഴിഞ്ഞ പത്ത് വർഷക്കാലം ദേവസ്വത്തെ കട്ട് മുടിച്ചവരാണ് ഇടതുപക്ഷം. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റിയത് കൊണ്ട് മാത്രം രക്ഷപ്പെടാൻ കഴിയില്ല. ശബരിമലയിലെ മോഷണം മുഴുവൻ നടന്നത് ഇടത് സർക്കാരിൻ്റെ കാലത്താണ്. ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയും മുരാരി ബാബുവും […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി; കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ ആരോപണ വിധേയര്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് മന്ത്രി

ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത്തിലെ വിശദീകരണത്തില്‍ മലക്കം മറിഞ്ഞ് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന ഒരു […]

Keralam

‘റെയില്‍വേയെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു’; വന്ദേഭാരതിലെ ഗണഗീതത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ […]

World

സ്കൂളിൽ വെച്ച് സഹപാഠികളെ ആക്രമിച്ചു; വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് 65,000 ദിർഹം പിഴ

അബുദാബി: സഹപാഠികളെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ശിക്ഷിച്ച് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ കോടതി. രണ്ട് കേസുകളിലായി 65,000 ദിർഹം പിഴ ശിക്ഷയാണ് മാതാപിതാക്കൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് രക്ഷിതാക്കൾ നിയമപരമായി ഉത്തരവാദികളാണെന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അടിസ്ഥാനമാക്കിയാണ് കോടതി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം. 2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും […]

Movies

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ കേരള പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ എത്തിയ ‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും കൊച്ചി ലുലു മാളിൽ എത്തിയിരുന്നു. ചിത്രം നവംബർ 14 ന് ആണ് […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാട്ടുരാക്കൽ ഡിവിഷൻ സീറ്റിനെ ചൊല്ലി തർക്കവും രൂക്ഷമാണ്. ലാലി ജെയിംസ്, ശാരദാ മുരളീധരൻ, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് നേരിടുന്നതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. […]

Keralam

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. സിപിഐഎം ഭരിച്ച നേമം സഹകരണ […]