Keralam

ഊബറും ഒലയും നിയമവിരുദ്ധം, സര്‍ക്കാരിന്റെ കേരള സവാരിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല; തടയുമെന്ന് മുന്നറിയിപ്പുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ […]

Keralam

‘വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു നേരിട്ട ദുരിതം തുറന്നു പറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ. വേണുവിനെ കിടത്തിയത് തറയിൽ. പ്രാകൃതമായ നിലവാരം ആണിത്. ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതിൽ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും ഡോക്ടർ ഹാരിസ് ഹസൻ പറഞ്ഞു. തറയിൽ […]

India

വന്ദേഭാരതിനുള്ളിലെ ആര്‍എസ്എസ് ഗണഗീതം; വിവാദ വീഡിയോ നീക്കി ദക്ഷിണ റെയില്‍വേ

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയില്‍വേ എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് കുട്ടികള്‍ ഗണഗീതം ആലപിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ആര്‍എസ്എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ […]

General

എല്ലാ വർഷവും പുതുക്കണം, എല്‍പിജി സിലിണ്ടര്‍ സബ്‌സിഡിക്ക് ഇ-കെവൈസി നിര്‍ബന്ധം; ഇല്ലെങ്കില്‍ ആനുകൂല്യം റദ്ദാക്കും  

കൊച്ചി: എല്‍പിജി പാചകവാതകഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അയാളുടെ […]

District News

കോട്ടയത്തെ ആഭിചാരക്രിയ; ‘മദ്യം കുടിപ്പിച്ചു,ബീഡി കൊണ്ട് പൊള്ളിച്ചു’; ക്രൂരപീഡനം വിവരിച്ച് യുവതി

കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’ കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് […]

Keralam

വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് കുട്ടികള്‍; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ; വിമര്‍ശനം

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. […]

Keralam

വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്; 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് […]

Keralam

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഒരു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ […]

Business

ഒരിടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 90,000ല്‍ താഴെ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് […]